പോഷകാഹാര കുറവ് മൂലം മഹാരാഷ്ട്രയില്‍ പത്ത് മാസത്തിനിടെ മരിച്ചത് 1274 കുട്ടികള്‍

മുംബൈ:പോഷകാഹാരക്കുറവു മൂലം മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ പത്തുമാസത്തിനിടെ മരണമടഞ്ഞത്‌ 1274 കുട്ടികള്‍. നന്ദര്‍ബാട് ജില്ലയില്‍ മാത്രം പോഷകകുറവ് മൂലം 662 കുട്ടികള്‍മരിച്ചു. പാല്ഗടില്‍ 418 കുട്ടികളും താനെയില്‍ 194 കുട്ടികളും മരിച്ചു. ആറു വയസില്‍ താഴെ പ്രായമുള്ള കുട്ടികളാണു മരിച്ചവരില്‍ ഏറെയും എന്ന്  മഹാരാഷ്‌ട്ര ശിശുക്ഷേമ വകുപ്പ്‌ മന്ത്രി വിദ്യാ താക്കൂര്‍ അറിയിച്ചു.

താനെയിലെ ഭിവണ്ടി മേഖലയില്‍ പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കായി പദ്ധതി നടപ്പാക്കിയാതിനാല്‍ കുട്ടികളുടെ ആരോഗ്യ സ്ഥതിയില്‍ പുരോഗതി കണ്ടു വരുന്നതായി മന്ത്രി പറഞ്ഞു.

 

Add a Comment

Your email address will not be published. Required fields are marked *