പൊലീസ് ഇടനിലറാക്കറ്റ്: കസ്റ്റഡിയിലായ യുവാവില്നിണന്ന് പണം വാങ്ങിയതായി വാര്ത്ത

കൊച്ചി: കവിതാപിളള ഉള്‍പ്പെട്ട കൊച്ചിയിലെ പൊലീസ് ഇടനിലറാക്കറ്റിനെപ്പറ്റിയുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ലഹരിമരുന്ന് കേസില്‍ പിടിയിലായ യുവാക്കളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് കളമശേരി പൊലീസ് തന്നെ പണം പിന്‍വലിപ്പിച്ചെന്നാണ് ആരോപണം. പരാതിലഭിച്ചതോടെ വിജിലന്‍സും പ്രാഥമികാന്വേഷണം തുടങ്ങി. മെ!ഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസ് പ്രതിയായ കവിതാപിളള ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ച ലഹരിമരുന്നുകേസിലെ മറ്റൊരു യുവാവിനെ ഒരു ചാനലിനോട് ഇക്കാര്യം പറഞ്ഞു. എറണാകുളം സ്വദേശിയായ അന്‍സല്‍. കേസില്‍ കുടൂതല്‍ വകുപ്പുകള്‍ ചുമത്താതിരിക്കാന്‍ കളമശേരി പൊലീസ് പണം വാങ്ങിയെന്നാണ് ആരോപണം. സ്‌റ്റേഷനിലെത്തിയപാടേ പഴ്‌സും എടി എം കാര്‍ഡും വാങ്ങിവെച്ചു. എത്രരൂപയുണ്ടെന്ന് ചോദിച്ചു. എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ ചോദിച്ചറിഞ്ഞശേഷം പൊലീസ് തന്നെ പണം പിന്‍വലിപ്പിച്ചു. കവിതാ പിളള ഉള്‍പ്പെട്ട ഇടനിലക്കാര്യം പുറത്തുവന്നതോടെ പരാതിയുമായി ഈ യുവാവും വിജലന്‍സിനെ സമീപിച്ചിട്ടുണ്ട്. യുവാവ് കസ്റ്റഡിയിലായിരുന്ന സമയത്താണ് പണം പിന്‍വലിച്ചതെന്നും വ്യക്തമായി. പൊലീസ് തന്നെയാണോ പണം പിന്‍വലിച്ചതെന്നാണ് ഇപ്പോഴത്തെ അന്വേഷണം.

Add a Comment

Your email address will not be published. Required fields are marked *