പൊതുവിതരണ രംഗത്ത് കേരളത്തിന് വന്‍നേട്ടം -ഭക്ഷ്യമന്ത്രി

തിരുവനന്തപുരം ; പൊതുവിതരണ രംഗത്ത് ചുരുങ്ങിയ കാലത്തിനകം ശ്രദ്ധേയ നടപടികള്‍ ഏടുക്കാന്‍ കഴിഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്ന് പൊതുവിതരണ ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ് പറഞ്ഞു. എആര്‍ഡി-എഡബ്ല്യൂഡി ജീവന പര്യാപ്തതാ പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ദ്വദിന ശില്‍പ്പശാലയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഇന്ത്യയില്‍ റേഷന്‍ ഡീലര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ തുക കമ്മീഷന്‍ ഇനത്തില്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളം.

റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ യാഥാര്‍ഥ്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അത്തരം ഒരു നിലപാട് എടുത്തത്. കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത് ഇനിയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പും ഐക്യരാഷ്ട്രസഭയുടെ ഡബ്ല്യു.എഫ്.പി. യും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി കമലവര്‍ദ്ധന റാവു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഹോട്ടല്‍ ഹില്‍ട്ടണ്‍ ഗാര്‍ഡണ്‍ ഇന്നിലാണ് ശില്‍പശാല. ജീവന പര്യാപ്തത റിപ്പോര്‍ട്ടിന്‍മേല്‍ വിദഗ്ദ്ധര്‍ ക്ലാസെടുത്തു. എ.ആര്‍.ഡി – എ.ഡബ്ല്യു.ഡി. വാതില്‍പ്പടി വിതരണത്തില്‍ വ്യാഴാഴ്ച വിവിധ ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്

Add a Comment

Your email address will not be published. Required fields are marked *