പെരിഞ്ചാന്കു ട്ടി പട്ടയം : ഒരു പരിശ്രമത്തിന്റെ കഥ

ഇടുക്കി  ; പെരിഞ്ചാന്കു ട്ടി ഉള്പ്പെളടെയുള്ള ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങള്ക്ക്ന‌ ഇന്ന്‌ ലഭിക്കുന്ന പട്ടയത്തിന്‌ തീവ്രപരിശ്രമത്തിന്റെ വലിയൊരു ചരിത്രമുണ്ട്‌. പെരിഞ്ചാന്കു്ട്ടി ആറിന്റെ തീരപ്രദേശങ്ങളായ ചെമ്പകപ്പാറ, മേലേ ചിന്നാര്‍, മഞ്ഞപ്പാറ, ഈട്ടിത്തോപ്പ്‌, മുള്ളരിക്കുഴി, ഇരുമലക്കപ്പ്‌, സേനാപതി, ചിന്നാര്‍, മങ്കുവ, തെള്ളിത്തോട്‌, ബൈസണ്വാ്ലി, രാജാക്കാട്‌, കുത്തുങ്കല്‍, കല്കൂനന്തല്‍ എന്നിവയുള്പ്പെടടുന്ന 7149 ഹെക്‌ടര്‍ സ്ഥലമാണ്‌ പെരിഞ്ചാന്കു,ട്ടി പദ്ധതിക്കായി കെ.എസ്‌.ഇ.ബി 1960 കളില്‍ ഏറ്റെടുത്തത്‌.

ഇടുക്കി പദ്ധതി, ചിന്നാര്‍ ഡാം പദ്ധതി എന്നിവ ഉള്പ്പെ ടുന്ന ഗ്രേറ്റര്‍ ഇടുക്കി പദ്ധതിയാണ്‌ ആദ്യം വിഭാവനം ചെയ്‌തത്‌. ചിന്നാറില്‍ ഡാം നിര്മ്മി ച്ച്‌ ഇടുക്കി ജലവൈദ്യുത പദ്ധതിയുമായി ബന്ധിച്ച്‌ കൂടുതല്‍ വൈദ്യുതോല്‌പാദനം, ജലസേചനം തുടങ്ങിയ പദ്ധതികളാണ്‌ ഗ്രേറ്റര്‍ ഇടുക്കിയില്‍ ഉള്ക്കൊ ള്ളിച്ചിരുന്നത്‌.

എന്നാല്‍ ചിന്നാര്‍ ഡാം നിര്മ്മി തിയുമായി ബന്ധപ്പെട്ട്‌ നടത്തിയ ശാസ്‌ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ചിന്നാര്‍ പുഴയുടെ അടിത്തട്ടില്‍ കണ്ടെത്തിയ പുഴയ്‌ക്ക്‌ സമാനമായ ഭൂഗര്ഭമ നീരൊഴുക്ക്‌ ഡാം നിര്മ്മി തിക്ക്‌ അനുയോജ്യമായതല്ല എന്ന കണ്ടെത്തല്‍ ചിന്നാര്‍ ഡാം പദ്ധതി ഉപേക്ഷിക്കുന്നതിന്‌ വഴിത്തിരിവായി. അതിന്റെ ഫലമായി ഇടുക്കി പദ്ധതി മാത്രം നിലവില്‍ വന്നു. മണ്ണിനോടും കാടിനോടും മല്ലടിച്ച്‌ കുടിയേറി പാര്ത്ത ഒരുപറ്റം കര്ഷതകരുടെ കഠിനപരിശ്രമത്തിന്റെ ഫലമായി ജില്ലയിലെ ചൂട്‌ കൂടുതലുള്ള പ്രദേശമായ ഇവിടെ നാണ്യവിളകളായ കാപ്പി, തെങ്ങ്‌, ജാതി, കുരുമുളക്‌, റബ്ബര്‍ എന്നിവ വിളയിച്ചെടുത്തു. ഇവിടെ തഴച്ചുവളര്ന്ന കൃഷി കര്ഷ്കരില്‍ പ്രതീക്ഷയുടെ സുന്ദര സ്വപ്‌നങ്ങള്ക്ക്ന‌ പുതു കരുത്തേകി. ഈ മേഖലയില്‍ 2000 ത്തില്‍ പുതിയ പദ്ധതിയുടെ പുനര്ചി‍ന്ത വന്നപ്പോള്‍ വലിയ പ്രക്ഷോഭങ്ങള്ക്ക്ര‌ ഇത്‌ കാരണമായി.

പെരിഞ്ചാന്കുചട്ടി പ്രദേശവാസികളുടെ നിലനില്പ്പിയന്‌ വേണ്ടിയുള്ള സമരം പെരിഞ്ചാന്കുദട്ടി പട്ടയാവകാശ സമിതിയുടെ കീഴില്‍ ഒന്നായി അണിനിരന്നു. നീണ്ട പന്ത്രണ്ട്‌ വര്ഷയത്തെ കഠിന പ്രയത്‌നത്തിന്റെയും പ്രക്ഷോഭത്തിന്റെയും അനുഭവങ്ങളാണ്‌ ഈ പരിശ്രമത്തില്‍ അവര്ക്ക് ‌ നേരിടേണ്ടി വന്നത്‌. കൈമാറ്റനിയന്ത്രണം, ഭൂപതിവ്‌ നിയമം, വരുമാന പരിധി തുടങ്ങിയ നിയന്ത്രണങ്ങളെല്ലാം നിയമഭേദഗതിയിലൂടെ മാറ്റം വരുത്തുന്നതിന്‌ വേണ്ടിയുള്ള പെരിഞ്ചാന്കുയട്ടി പട്ടയാവകാശ സമിതിയുടെ സമരങ്ങള്‍ വിസ്‌മരിക്കാനാവുന്നതല്ല. ഈ സര്ക്കാ ര്‍ അധികാരത്തിലെത്തിയതിനു ശേഷം നയപരമായ തീരുമാനങ്ങളില്‍ വ്യതിയാനം വരുത്തി പട്ടയം അനുവദിച്ചപ്പോള്‍ ഇവര്‍ നേടിയെടുത്തത്‌ ദശാബ്‌ദങ്ങളായി മണ്ണിനോട്‌ മല്ലടിച്ച്‌ ഇവര്‍ സ്വരുകൂട്ടിയ സമ്പാദ്യങ്ങളും പ്രതീക്ഷകളും മണ്ണില്‍ ഇവര്ക്കു ള്ള അവകാശവുമാണ്‌.

Add a Comment

Your email address will not be published. Required fields are marked *