പെന്‍ഷന്‍ : കേന്ദ്ര സര്ക്കാര്‍ ജീവനക്കാര്ക്ക് ആധാര്‍ നിര്‍ബന്ധം ആക്കുന്നു

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധം ആക്കുന്നു .യഥാര്‍ത്ഥ അവകാശികള്‍ക്ക് ധനസഹായം ലഭിക്കുന്നത് ഉറപ്പാക്കാന്‍ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ആധാര്‍ ബാങ്ക് അക്കൌണ്ടുമായി ബന്ധപ്പെടുത്തണം എന്ന് കേന്ദ്ര പെഴ്സണല്‍ പബ്ലിക് ഗ്രീവാന്‍സ് ആന്‍ഡ്‌ പെന്‍ഷന്‍ മന്ത്രാലയം അറിയിച്ചു . ആധാര്‍ ലിങ്ക് ചെയ്ത ശേഷം ആകാര്യം പെന്‍ഷന്‍ ഡിസ്ബെഴ്സിംഗ് അധികാരിയെ അറിയിക്കണം . ജീവന്‍ പ്രമാന്‍ ബയോ വെരിഫിക്കേഷന്‍ സമ്പ്രദായം പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബറില്‍ ഉദ്ഘാടനം ചെയ്തിരുന്നു . അപേക്ഷകന്‍ നേരിട്ട് ഹാജരാകാതെ ഓണ്‍ ലൈനായി ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഈ പദ്ധതി മൂലം സാധിക്കും .

Add a Comment

Your email address will not be published. Required fields are marked *