പെന്‍ഷന്‍ ആനുകൂല്യങ്ങള്‍

എന്‍.ഡി.എസ്. ഇന്‍സ്ട്രക്ടര്‍മാരില്‍ അസി.യൂത്ത് വെല്‍ഫെയര്‍ ഓഫീസര്‍മാരായി റീ എംപ്ലോയ്‌മെന്റില്‍ തുടര്‍ന്ന 140 ഓളം ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കണക്കാക്കി വിതരണം ചെയ്യുന്നതിന് അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലേക്ക് വെരിഫിക്കേഷനായി അയച്ചിട്ടുണ്ട്. സര്‍വ്വീസ് ബുക്കില്‍ ആവശ്യമായ റീ-എംപ്ലോയ്‌മെന്റ് പിരീഡ് ഡീറ്റെയില്‍സ് ഇല്ലാത്ത 18 ഓളം സര്‍വ്വീസ് ബുക്കുകള്‍ ബോര്‍ഡിലുണ്ട്. പ്രസ്തുത വിവരങ്ങള്‍ ബോര്‍ഡിന്റെ നോട്ടീസ് ബോര്‍ഡ്, വെബ്‌സൈറ്റ് എന്നിവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്‍.ഡി.എസ്.ഇന്‍സ്ട്രക്ടര്‍മാരുടെ റീ-എംപ്ലോയ്‌മെന്റ് ഡീറ്റെയില്‍സ് , സര്‍വ്വീസ് ബുക്കുകള്‍ എന്നിവയെ സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ അവ എത്രയും വേഗം ബോര്‍ഡില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0471-2726002, 2724139. ഇ-മെയില്‍ksywb@kerala.gov.in

Add a Comment

Your email address will not be published. Required fields are marked *