പുല്‍പ്പള്ളി സ്റ്റേഷന്‍ ആക്രമിക്കുമെന്ന് മാവോവാദി ഭീഷണി

കോഴിക്കോട് : വയനാട്ടിലെ പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുമെന്ന് മാവോവാദി ഭീഷണി. മാര്‍ച്ച് 26ന് സ്റ്റേഷന്‍ ആക്രമിക്കുമെന്നും അഞ്ച് പൊലീസുകാരെ ആക്രമിക്കുമെന്നാണ് ഭീഷണി. കത്തിലൂടെയാണ് ഭീഷണി. രണ്ട് ദിവസം മുന്പാണ് പൊലീസ് സ്റ്റേഷനില്‍ ഇംഗ്ലീഷിലെഴുതിയ കത്ത് ലഭിച്ചത്. ഭീഷണി കത്ത് ലഭിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍റെ സുരക്ഷ ശക്തമാക്കി. നേരത്തെ വയനാട് കളക്ട്രറ്റ് മാവോവാദികള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന സുരക്ഷാ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കളക്ട്രേറ്റിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *