പുറത്താക്കട്ടെ അപ്പോള്‍ കാണാം: ബാലകൃഷ്ണ പിള്ള

കൊട്ടാരക്കര: താന്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനാണെന്ന് പറഞ്ഞവരര്‍, താനും കൂടി കൂടിയാണ് കൊമ്പ് ഉണ്ടാക്കിയത്  മറക്കരുതെന്ന് കേരള കോണ്‍ഗ്രസ്‌ (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. 28ന് ചേരുന്ന യുഡിഎഫ് യോഗം തന്നെ പുറത്താക്കട്ടെ, അപ്പോള്‍ കാണണം എനൂ പിള്ള വീണ്ടും വെല്ലുവിളിച്ചു. 28ന് ശേഷം തനിക്ക് പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറയാം. മാണിയോടുള്ള വിരോധം കൊണ്ടാണ് ആരോപണമുന്നയിച്ചത് എന്ന വാദം ശരിയല്ല. മാണിക്ക് മുന്‍പ് മന്ത്രിസഭയിലെ രണ്ടു അംഗങ്ങള്‍ക്കെതിരേ താന്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്കിയിരുന്നുവെന്നും പിള്ള പറഞ്ഞു.

വീക്ഷണം അച്ചടിക്കുന്നുണ്ടോ എന്നും മറ്റ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നില്ലെങ്കില്‍ വീക്ഷണത്തില്‍ തനിക്കെതിരേ വന്ന ലേഖനം ആരെങ്കിലും കാണുമായിരുന്നോ എന്നും പ്പരിഹാസ സ്വരത്തില്‍ പിള്ള ചോദിച്ചു.

മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ലഭിച്ച സര്‍ക്കാര്‍ വാഹനം അടുത്ത ദിവസം തിരിച്ചു നല്കും. ഇതിന് വേണ്ടപ്പെട്ടവരോട്  അനുമതി വാങ്ങിയിട്ടുണ്ട്. തന്റെ സ്വത്തുക്കള്‍ വിറ്റാണ് ഇത്രകാലം രാഷ്ട്രീയം കളിച്ചതെന്നും താന്‍ ഇതുവരെ ഒരു പിരിവും നടത്തിയിട്ടില്ലെന്നും അദ്ദേഹംപറഞ്ഞു.

മുഖ്യമന്ത്രിയെ നേരില്‍ കണ്ട് മാണിയെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ അറിയിച്ചുവെന്നു പിള്ള ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ സിസിടിവി കാമറകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Add a Comment

Your email address will not be published. Required fields are marked *