പുനര്ജെനി ശ്രദ്ധേയമാകുന്നു

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന അവധികാല ക്യാന്പ് പുനര്‍ജനി ശ്രദ്ധേയമാകുന്നു. നഗരത്തിലെ ചേരിപ്രദേശത്തുള്ള നിര്‍ധനരായ നാല്‍പത് കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ അവധികാല ക്യാന്പ് . രാജാജി നഗര്‍, പൗണ്ട്, കരിമഠം കോളനി എന്നീ കോളനികളിലെ കുട്ടികള്‍കളാണ് ക്യാന്പ് അംഗങ്ങള്‍. സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഈ കുട്ടികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാന്പ് സംഘടിപ്പിച്ചിരിക്കുന്നത്. 5,6,7ക്ലാസുകളിലെ കുട്ടികളാണ് ക്യാന്പില്‍ പങ്കെടുക്കുന്നത്. പരിസ്ഥിതി ശാസ്ത്ര പഠനം, ശാരീരിക – മാനസിക ആരോഗ്യം ,പെരുമാറ്റശീലങ്ങള്‍ എന്നിവ പരിശീലിപ്പിക്കുന്നതോടൊപ്പം വിനോദയാത്രയും ക്യാന്പിന്‍റെ ഭാഗമായുണ്ട്. രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന ക്യാന്പില്‍ ഒരു മണിക്കൂര്‍ യോഗയും ധ്യാനവും പരിശീലിപ്പിക്കുന്നുമുണ്ട്. പുനര്‍ജനി വെറുമൊരു അവധികാല ക്യാന്പ് മാത്രമല്ല മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കുട്ടികളുടെ തുടര്‍പഠനം ശിശുക്ഷേമ സമിതി ഏറ്റെടുക്കും.

 

Add a Comment

Your email address will not be published. Required fields are marked *