പുകയില വിരുദ്ധ സന്ദേശ യാത്ര നടത്തി

വാഴക്കുളം: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കിഴക്കമ്പലം ഗ്രാമ പഞ്ചായത്തും മലയിടംതുരുത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും സംയുക്തമായി സംഘടിപ്പിച്ച പുകയില വിരുദ്ധ സന്ദേശ യാത്ര വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷമീര്‍ ഉദ്ഘാടനം ചെയ്തു. കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോളി ബേബി അധ്യക്ഷത വഹിച്ചു. പഴങ്ങനാട് സമ്മറിറ്റന്‍ ആശുപത്രിയിലെ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളും യൂറോടെക്ക് മാരിടൈം അക്കാദമിയിലെ വിദ്യാര്‍ത്ഥികളും റാലിയില്‍ പങ്കെടുത്തു. പുകയില ഉപയോഗത്തിന്റെ ദോഷവശങ്ങള്‍ കാണിക്കുന്ന പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി കിഴക്കമ്പലം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച റാലി തിരികെ ബസ് സ്‌ററാന്റില്‍ അവസാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബാബു സെയ്താലി, മലയിടംതുരുത്ത് സി. എച്ച്. സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അനിലാകുമാരി, കിഴക്കമ്പലം ഗ്രാമ പഞ്ചായത്തംഗങ്ങളായ റംല ഉമ്മര്‍, കോയ കുട്ടി ബാബു, ടി. കെ. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Add a Comment

Your email address will not be published. Required fields are marked *