പുകയില വിരുദ്ധ കാംപയിനുകളുടെ മുഖം സുനിത ടോമാര്‍ അന്തരിച്ചു
മുംബൈ: പുകയില വിരുദ്ധ ക്യാംപെയിനുകളുടെ മുഖമായിരുന്ന സുനിതാ ടോമര്‍ (28) അന്തരിച്ചു. മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം.
പുകയില പായ്ക്കറ്റുകളില്‍ നിന്ന് മുന്നറിയിപ്പ് സന്ദേശം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിന്റെ പിന്നാലൊണ് സുനിതയുടെ മരണം. സിഗരറ്റ് പായ്ക്കറ്റുകളില്‍ മുന്നറിയിപ്പ് സന്ദേശം നല്‍കിയിട്ടും കാര്യമൊന്നുമില്ലെന്ന നിഗമനത്തിലാണ് അത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ അത് നീക്കരുതെന്ന നിലപാടായിരുന്നു സുനിതയ്ക്ക്.
ഭര്‍ത്താവും രണ്ടു കുട്ടികളുമുള്ള സുനിതയുടെ പരസ്യം നിരവധിപ്പേരെ പുകവലിയില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.