പി സി ജോര്ജ്പ്രശ്നത്തില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: പി സി ജോര്‍ജിനെ ചീഫ് വിപ് സ്ഥാനത്തുനിന്ന് നീക്കുന്ന പ്രശ്നത്തില്‍ തീരുമാനം ഇന്നുണ്ടാകും. ഈ വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന്  കെ.എം മാണി ഇന്നലെ മുഖ്യമന്ത്രിയോട് ആവര്‍ത്തിച്ചിരുന്നു. ഇന്നലെ ഈരാറ്റ്പേട്ടക്ക് പോയ ജോര്‍ജ് ഇന്ന് ഉച്ചതിരിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തും. ജോസ്.കെ മാണിക്കെതിരെ പരാമര്‍ശമുള്ള കത്ത് പുറത്തുവന്നതിന് ശേഷം അന്തരീക്ഷമാകെ മാറിയെന്നാണ് നേതാക്കളുടെ പ്രതികരണം. കത്തിന് പിന്നില്‍ ജോര്‍ജാണ് കേരള കോണ്‍ഗ്രസ് (മാണി) ബലമായി വിശ്വസിക്കുന്നു . ജോസ് കെ മാണിയുടെ അടക്കമുള്ളവര്‍ ഉന്നമിടുന്നത് ജോര്‍ജിനെയാണ്. ഇതോടെ ജോര്‍ജ് വിഷയത്തില്‍ ചര്‍ച്ചയ്ക്കേയില്ലെന്ന നിലപാടിലാണ് മാണി. പാര്‍ട്ടി തീരുമാനം നടപ്പാക്കണമെന്നാവശ്യത്തില്‍ തരിമ്പും വിട്ടുവീഴ്ചയ്ക്ക് മാണിയില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ജോര്‍ജിനായി വാദിച്ച നേതാക്കള്‍പ്പോലും പുതിയ സാഹചര്യത്തില്‍ സമവായ പ്രതീക്ഷയില്ല .മാണി നിലപാട് കടുപ്പിച്ചതോടെ ചര്‍ച്ചയ്ക്കുള്ള വഴിയടഞ്ഞെന്നാണ് വികാരമാണുള്ളത്. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റുക എന്ന മാണിയുടെ ആവശ്യം അംഗീകരിക്കേണ്ട വരുമെന്ന നിലയിലാണ് പ്രതികരണം . വ്യാഴാഴ്ച യുഡിഎഫ് യോഗംചേരുന്നതിനാല്‍ മറ്റു വിഷയങ്ങള്‍ മുന്നണി യോഗത്തിന്‍റെ പരിഗണനയ്ക്ക് വിടാനിടയുണ്ട് . അതേ സമയം ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ ഒപ്പം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തില്‍ ജോര്‍ജും ഉറച്ചുനില്‍ക്കുന്നു. ഇനി   മാണിക്കെതിരെ കൂടുതല്‍ ശക്തമായ ആരോപണങ്ങളുമായി ജോര്‍ജ് രംഗത്ത് വരും എന്നുറപ്പാണ്.

 

Add a Comment

Your email address will not be published. Required fields are marked *