പി.രാമചന്ദ്രൻ നായർ സിപിഎമ്മിലേയ്ക്ക്

തിരുവനന്തപുരം: സിപിഐയെ പിടിച്ചു കുലുക്കിയ പേയ്മെന്റു സീറ്റ് വിവാദത്തോട് അനുബന്ധിച്ച് സിപിഐയില്‍ നിന്നും പുറത്തുപോയ പി.രാമചന്ദ്രന്‍ നായര്‍ സിപിഎമ്മിലെക്കു ചേക്കേറാന്‍ ഒരുങ്ങുന്നു. സിപിഐയില്‍ നിന്ന് രാജിവെച്ചശേഷം അഡ്വക്കെറ്റ് കോട്ടെടുത്തിട്ട്‌ കോടതിയില്‍ പോകാന്‍ ഒരുങ്ങിയിരുന്ന പി.രാമചന്ദ്രന്‍ നായര്‍ അങ്ങിനെയെങ്കില്‍ രാഷ്ടീയത്തില്‍ വീണ്ടും സജീവമാകും. “തന്നെ സിപിഎമ്മിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം രണ്ടാഴ്ച മുന്‍പു തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന് കത്ത് നല്കിയിരുന്നതായി സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഹിന്ദുസ്ഥാന്‍ സമാചാറിനോട് പറഞ്ഞു . ആ കത്ത് ജില്ലാ കമ്മറ്റി പരിഗണിക്കുകയും അനുകൂല തീരുമാനത്തോടെ സംസ്ഥാന കമ്മറ്റിക്ക് കൈമാറുകയും ചെയ്തു. ഇനി സംസ്ഥാന കമ്മറ്റിയാണ് ഈ കാര്യത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കുക.” കടകംപള്ളി സുരേന്ദ്രന്‍ ഹിന്ദുസ്ഥാന്‍ സമാചാറിനോട് പറഞ്ഞു. . (മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *