പി.ആര്.എസ് വായ്പ മാര്‍ച്ച് 31 വരെ
2015 മാര്‍ച്ച് 25 വരെ സപ്ലൈകോയ്ക്ക് നെല്ല് നല്കി പാഡി റെസീറ്റ് ഷീറ്റ് കൈപ്പറ്റിയ കര്‍ഷകര്‍ക്ക് കിലോഗ്രാമിന് 19 രൂപ നിരക്കില്‍ നെല്ലിന്റെ വില പി.ആര്.എസ് ലോണ്‍ പദ്ധതിപ്രകാരം സപ്ലൈകോ വിതരണം ചെയ്തുവരുന്നു. പാലക്കാട്, ത്യശ്ശൂര് ജില്ലകളില്‍ ബാങ്ക് ഓഫ് ഇന്ത്യ, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കനറാബാങ്ക് വഴിയാണ് ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 25 വരെയുള്ള തുക വിതരണം ചെയ്യുന്നത്. മാര്‍ച്ച് 31 നു മുമ്പ് പി.ആര്.എസ് വായ്പാ സൗകര്യം ഉപയോഗപ്പെടുത്താം.