പിഴവ് തിരുത്തിയ എസ്എസ്എല്സിക ഫലം ഇന്ന്
തിരുവനന്തപുരം : പിഴവുകള്‍ തിരുത്തിയ എസ്എസ്എല്‍സി ഫലം ഇന്ന് പ്രഖ്യാപിക്കും. 54 മൂല്യനിര്‍ണ്ണയ ക്യാന്പുകളിലേയും തിരുത്തിയ ഫലം പ്രഖ്യാപനത്തിനായി പരീക്ഷഭവനില്‍ എത്തിച്ചു. മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളില്‍ നിന്നുള്ള ഫലവും നിലവിലുള്ള മാര്‍ക്ക് ലിസ്റ്റും തമ്മില്‍ പരിശോധിച്ച് തെറ്റുതിരുത്തിയ ശേഷം ഇന്ന് ഉച്ചയോടെ തയ്യാറാവും . അങ്ങനെയെങ്കില്‍ ഗ്രേസ് മാര്‍ക്ക് കൂടി ചേര്‍ത്ത പൂര്‍ണ്ണ ഫലം വൈകിട്ടോടെ അറിയാന്‍ സാധിക്കും. വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിച്ച ഫലം വെബ്സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു.