പിള്ള സ്വയം വിടപറഞ്ഞേക്കും

മനോജ്‌ എട്ടുവീട്ടില്‍

തിരുവനന്തപുരം: യുഡിഎഫിൽ നിന്നും പുറത്തേക്കു പോകാൻ ബാലകൃഷ്ണപിള്ള ഒരുങ്ങുന്നു. ഇത്തവണ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നിരന്തരമായി തുടരുന്ന അവഗണനയിൽ മനം മടുത്താണ് യുഡിഎഫ് വിടാൻ ബാലകൃഷ്ണപിള്ള ഒരുങ്ങുന്നത്. ഒടുവിൽ ബാർക്കോഴ വിഷയത്തിൽ ഒരേ കുറ്റം ചെയ്ത പി.സി.ജോർജിനോടും, ബാലകൃഷ്ണപിള്ളയോടും രണ്ടു നീതി യുഡിഎഫ് യോഗം തന്നെ കാട്ടിയതോടെ മനംമടുത്ത പിള്ള യുഡിഎഎഫ് വിടാനുള്ള തീരുമാനത്തിൽ തന്നെയാണ്. ഇന്നു പിള്ള വിളിച്ചു ചേർക്കുന്ന വാർത്താസമ്മേളനത്തില്‍ ഈ തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത.

യുഡിഎഫിന്റെ സ്ഥാപക നേതാവായ ബാലകൃഷ്ണപിള്ളയോട് യാചകരോട് എന്നപോലെയാണ് യുഡിഎഫ് നേതൃത്വം പെരുമാറുന്നത് എന്നോരുതോന്നല്‍ പൊതുവേ ഉണ്ട്. ഇന്നലത്തെ യുഡിഎഫ് യോഗത്തിൽ പോലും പിള്ള വേണമെങ്കിൽ യുഡിഎഫിൽ തുടരട്ടെ എന്ന നിലയിലാണ് തീരുമാനം വന്നത്. പിള്ളയ്ക്ക് നല്കുന്ന ഒരു സൌജന്യമാണിത് എന്ന നിലക്കായിരുന്നു പല നേതാക്കളുടെയും പ്രതികരണങ്ങള്‍. ഈ സൌജന്യം ഏറ്റുവാങ്ങി വേണമെങ്കിൽ പിള്ളയ്ക്ക് തുടരാം. ആത്മാഭിമാനമുള്ള പിള്ള സ്വയം വിട്ടുപോകാന്‍ വേണ്ടി യുഡിഎഫ് എടുത്ത അടവാണിത് എന്ന് പലരും കരുതുന്നു. ഇതെല്ലാം എല്ലാം “എന്നെ മനപൂർവം ദ്രോഹിക്കാൻ” വേണ്ടിയാണ് എന്ന് പിള്ള പറയുന്നു. ബിജു രമേശുമായി പിളള നടത്തിയ സംഭാഷണം നിഷേധിക്കാത്തത് പിള്ളയുടെ ഏറ്റവും വലിയ കുറ്റമായി യുഡിഎഫ് യോഗം കണ്ടു. താൻ അന്തസുള്ള കുടുംബതിലാണ് പിറന്നത്‌.

എന്റെ അച്ഛൻ അഭിമാനിയായിരുന്നു. ആ അഭിമാനം കളങ്കപ്പെടുതുന്ന തൊന്നും ഞാൻ ചെയ്യില്ല. ബാലകൃഷ്ണപിള്ള ഹിന്ദുസ്ഥാൻ സമാചാറിനോട് പറഞ്ഞിരുന്നു. ഇതേ മനോഭാവം തന്നെയാണ് ഫോണ്‍ സംഭാഷണ പ്രശ്നത്തിലും ബാലകൃഷ്ണപിള്ള കൈക്കൊണ്ടത്. ബാലകൃഷ്ണപിള്ളയെ പുറത്താക്കാൻ തന്നെയാണ് യുഡിഎഫ് ശ്രമിച്ചുകൊണ്ടിരുന്നത്‌. മന്ത്രിയായിരുന്ന വേളയിൽ ഗണേഷ് കുമാറിനെ കൈക്കുമ്പിളിലാക്കി പിള്ളയെ പത്മവ്യൂഹത്തിൽ പെടുത്തുകയും ചെയ്തു. ഗണേഷ് കുമാർ മന്ത്രിയായിരിക്കുമ്പോൾ ബാലകൃഷ്ണപിള്ള ഏറ്റുവാങ്ങിയ അപമാനങ്ങൾ തന്നെ ഉദാഹരണം. “നിരന്തര അവഗണനയാണ് ഞാൻ നേരിട്ടത്. യുഡിഎഫിലെ ഏറ്റവും സീനിയർ നേതാവായ എന്നോട് യുഡിഎഫ് സമീപനം പലപ്പോഴും തരംതാണതായി. കഴിഞ്ഞ നാലര വർഷമായി യുഡിഎഫുമായി എനിക്കൊരു ബന്ധവുമില്ല. എന്റെ മകനായ ഗണേഷിനെ ഉമ്മൻ ചാണ്ടി ഹൈജാക്ക് ചെയ്തു. അവനിലൂടെ എന്നെ നിരന്തരം അപമാനിക്കാൻ പഴുതുകളുണ്ടാക്കി. ബാലകൃഷ്ണപിള്ള പലപ്പോഴും ഹിന്ദുസ്ഥാൻ സമാചാറിനോട് പറഞ്ഞു. ബാലകൃഷ്ണപിള്ളയുടെ മുന്നോട്ടുള്ള പോക്കിനെ യുഡിഎഫ് നേതൃത്വം തടയിട്ടുകൊണ്ടിരുന്നു.

എല്ലാം കരുതിക്കൂടിയുള്ള നീക്കങ്ങൾ തന്നെയായിരുന്നു. ഇന്നലെ നടന്ന യുഡിഎഫ് യോഗത്തിൽ ബാലകൃഷ്ണപിള്ളയോട് പങ്കെടുക്കേണ്ടെന്ന് യുഡിഎഫ് യോഗം ഔദ്യോഗികമായി അറിയിച്ചു. ബാലകൃഷ്ണപിള്ളപ്രശ്നം ചർച്ച ചെയ്യുന്ന യോഗമാണിത്. ബാലകൃഷ്ണപിള്ളയും, പി.സി.ജോർജും ബിജു രമേശുമായി ടെലിഫോണിൽ കെ.എം.മാണിക്കെതിരെ സംസാരിച്ച പ്രശ്നമാണ് യുഡിഎഫ് യോഗം ചർച്ച ചെയ്യുന്നത്. ബാലകൃഷണപിള്ള കെഎം.മാണിയുടെ പാർടിയല്ല. പിള്ള യുഡിഎഫിൽ തന്നെയുള്ള മറ്റൊരു പാർട്ടി നേതാവായ കെ.എം.മാണിയെ കുറിച്ചുള്ള ആരോപണങ്ങളുമായി മുന്നോട്ടു പോകണമെന്ന് ആരോപണമുന്നയിച്ച ബിജു രമേഷിനോട് പറഞ്ഞു. പി.സി.ജോർജ് അതെക്കാളും ഗൌരവമുള്ള കുറ്റമാണ് ചെയ്തത്. സ്വന്തം പാർടി നേതാവായ കെ.എം.മാണിയെ എങ്ങിനെയെങ്കിലും കുരുക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ബിജു രമേശുമായി സംസാരിച്ചത്.

സംഭാഷണങ്ങളിൽ നിന്നും തെളിയുന്ന കാര്യമാണിത്. എന്നിട്ടും ഇന്നലത്തെ യുഡിഎഫ് യോഗത്തിലെ മുഖ്യാഥിതി പി.സി.ജൊർജ് ആയിരുന്നു. ജോർജ് യോഗത്തിൽ ആദ്യാവസാനം പങ്കെടുത്തു. യുഡിഎഫ് യോഗം തുടങ്ങാൻ വൈകി. ഇടഞ്ഞു നിന്ന പി.സി.ജോർജിനെ അനുനയിപ്പിക്കാനായിരുന്നു നേതാക്കൾ ശ്രമിച്ചത്. അതുകൊണ്ട് തന്നെ യോഗം വൈകി. യോഗത്തിൽ ജോർജ് സ്വന്തം നിലപാട് വ്യകതമാക്കി. ജോർജിനെ യുഡിഎഫ് യോഗം കുറ്റവിമുക്തനാക്കുകയും ചെയ്തു. പക്ഷെ പിള്ളയുടെ അവസ്ഥയോ? സ്ഥാപക നേതാവായ പിള്ളയോട് ഈ യോഗത്തിൽ പങ്കെടുക്കരുതെന്ന് ആദ്യമേ ആവശ്യപ്പെടുകയും ചെയ്തു. അതുകാരണം പിള്ളയ്ക്ക് യോഗത്തിൽ വന്ന് തന്റെ നിലപാട് വിശദീ കരിക്കാൻ കഴിയാതെ പോകുകയും ചെയ്തു.

ഏതൊരു കോടതിയിലും പ്രതിക്ക് തന്റെ ഭാഗം വിശദീകരിക്കാം. പക്ഷെ യുഡിഎഫ് കോടതിയിൽ പിള്ളയ്ക്ക് സാമാന്യ നീതിപോലും നിഷേധിക്കപ്പെട്ടു. ഇതുകൊണ്ടുതന്നെ എനിക്കെതിരായ നീക്കങ്ങളിൽ ഗൂഡാലോചനയുണ്ടെന്ന പിള്ളയുടെ വാദങ്ങൾ മുഖവിലയ്ക്കെടുക്കെണ്ടിവരുന്നു. പിള്ള ഹിന്ദുസ്ഥാൻ സമാചാറിനോട് പറഞ്ഞു. ഞാൻ വച്ച കാൽ പിന്നോട്ട് വലിക്കില്ല. പിള്ള വച്ച കാൽ പിന്നോട്ട് വലിക്കുന്നില്ല. അതെ ബാലകൃഷ്ണപിള്ള ഒരുങ്ങുന്നത് ഒരു യുദ്ധത്തിന്നാണ്. വിലയേറിയ ആയുധങ്ങൾ കയ്യിലുള്ള ഒരു യുഡിഎഫ് നേതാവാണ്‌ പിള്ള. അതുകൊണ്ട് തന്നെ പിള്ള സമരാസന്നനായാൽ യുഡിഎഫ് ഭയക്കേണ്ടി വരും

 

Add a Comment

Your email address will not be published. Required fields are marked *