പിള്ളയെ തള്ളി വീക്ഷണം

കൊച്ചി ; യു ഡി എഫില്‍ നിന്ന് പുറത്തു പോയ ബാലക്രുശ്നപ്പില്ലയെ തള്ളി കൊണ്ഗ്രെസ് മുഖപത്രം . പിള്ള പോയത് നന്നായി എന്നാണ് വീക്ഷണം പറയുന്നത് .പിള്ളയുടെയും മകന്റെയും പടിയിറക്കം ഒട്ടും സഹതാപമര്‍ഹിക്കുന്നില്ല. പിള്ളയ്‌ക്കും മകനും വന്നുചേര്‍ന്ന ദുരന്തം യുഡിഎഫ്‌ സൃഷ്‌ടിച്ചതല്ല. പിള്ളയുടേത്‌ രാഷ്‌ട്രീയ വ്യഭിചാരമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു .
“ഒരു പാപ്പാന്റെ തോട്ടിക്കും കീഴടങ്ങാതെ കൊലക്കലിയുമായി കൊമ്പുകുലുക്കി ചിന്നം വിളിക്കുന്ന ബാലകൃഷ്‌ണപിള്ള യുഡിഎഫിന്‌ സൃഷ്‌ടിച്ചുകൊണ്ടിരുന്ന അലോസരം ചില്ലറയൊന്നുമല്ലായിരുന്നു. യുഡിഎഫിന്റെ മുതിര്‍ന്ന നേതാവ്‌ എന്ന നിലയില്‍ മുന്തിയ പരിഗണനയും ആദരവും യുഡിഎഫ്‌ നേതൃത്വം നല്‍കിപ്പോന്നു. എന്നിട്ടും ആര്‍ത്തി തീരാത്ത പിള്ള യുഡിഎഫിനെതിരെ കുരച്ചു ചാടുകയായിരുന്നു.

അഴിമതി പോരാട്ടത്തിലെ വാഴ്‌ത്തപ്പെട്ടവനായി ഇടതുമുന്നണി പിള്ളയെ പ്രഖ്യാപിച്ചിരിക്കുകയാണ്‌. സിപിഎം അദ്ദേഹത്തെ ഉപയോഗിക്കുക മുറ്റമടിക്കാനായിരിക്കും. അകത്തളം അടിക്കാന്‍ വേറെ കുറ്റിച്ചൂലുകള്‍ ഇടതുമുന്നണിയിലുണ്ട്‌. തല്‍ക്കാലം യുഡിഎഫിനെ തെറിപറയാന്‍ പിള്ളയെ ഉപയോഗിക്കുക.; കാര്യം കഴിഞ്ഞാല്‍ കമ്മാളന്‍ പുറത്ത്‌ എന്ന നിലയില്‍ പിള്ളയെ സിപിഎം തൂക്കിയെറിയുമെന്ന്‌ തീര്‍ച്ചയാണ്‌.
ഇന്ന്‌ യുഡിഎഫിലെ കിടപ്പറ;നാളെ എല്‍ഡിഎഫ്‌ തെക്കിനി. ഇത്‌ സദാചാരമുള്ള രാഷ്‌ട്രീയമല്ല. രാഷ്‌ട്രീയ വ്യഭിചാരമാണ്‌ – മുഖപ്രസംഗത്തില്‍ പറയുന്നു.

Share Your Views

comments

Leave a Reply

Your email address will not be published. Required fields are marked *