പിള്ളയെ തള്ളി മാണിക്ക് തുണയായി സുകുമാരന്‍ നായര്‍

കോട്ടയം: ബാര്‍ കോഴ ആരോപണത്തില്‍ ഉഴലുന്ന ധനമന്ത്രി കെ എം മാണിക്ക് പിന്തുണയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. കോഴ വിവാദത്തില്‍ കെ എം മാണി രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സുകുമാരന്‍നായരുടെ അഭിപ്രായം. അഴിമതി തെളിയാതെ മാണിയെ കുരിശില്‍ തറയ്‌ക്കേണ്ടതില്ല . സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ബാലകൃഷ്ണപിള്ള രാജിവച്ചാലും ഇല്ലെങ്കിലും എന്‍എസ്എസിന് ഒന്നുമില്ല എന്നാണ് താന്‍ കരുതുന്നത്. ബാലകൃഷ്ണപിള്ളയുടെ തീരുമാനത്തില്‍ എന്‍എസ്എസിന് പങ്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *