പിണറായി ജയിച്ചത് കള്ളവോട്ടിലൂടെയെന്ന് പി.സി

കോട്ടയം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ വിമര്‍ശിച്ച് പി.സി. ജോര്‍ജ്. 17,000 കള്ളവോട്ടുകള്‍ ചെയ്താണ് പിണറായി ധര്‍മ്മടം മണ്ഡലത്തില്‍ ജയിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. വി.എസിനെ മുന്നില്‍ നിറുത്തിയാണ് ഇടതുപക്ഷത്തിന്റെ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
ധര്‍മ്മടത്ത് വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച പി.സി. ജോര്‍ജിന് മികച്ച വിജയമായിരുന്നു.

Add a Comment

Your email address will not be published. Required fields are marked *