പിണറായിയുടെ പിന്തുണ

തിരുവനന്തപുരം : നിയമസഭയിലെ സംഭവങ്ങളെ കുറിച്ചുള്ള ഗവര്‍ണര്‍ പി.സദാശിവത്തിന്‍റെ നടപടികളെ പിന്തുണച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സംസ്ഥാനത്ത് ഭരണത്തകര്‍ച്ചയുണ്ടെന്ന ഗവര്‍ണറുടെ കണ്ടെത്തല്‍ ഗുരുതരമാണെന്ന് പിണറായി പറഞ്ഞു. ബിജെപിയുടെ നോമിനിയെന്ന് പറഞ്ഞ് ഗവര്‍ണറുടെ നടപടിയെ അവഗണിക്കേണ്ടതില്ല. നിയമസഭയില്‍ ക്വാറം തികഞ്ഞോയെന്ന് ഗവര്‍ണര്‍ പരിശോധിക്കണമെന്നും പിണറായി പറഞ്ഞു. കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചിട്ടില്ല. ലേപ്പല്‍ മൈക്ക് വെച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് ബജറ്റാകുമോയെന്നും പിണറായി വിജയന്‍ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *