പികെയുടെ കലക്ഷന്‍ 200കോടി കവിഞ്ഞു
ദില്ലി 29 ഡിസംബര്‍ :അമീര്ഖാന് നായകനായ ബോളിവുഡ് ചിത്രം പികെ ബോക്സ് ഓഫീസില്‍ വന്‍ വിജയം കൊയ്യുന്നു. ഇതുവരെ ചിത്രം നേട്ടം 200കോടിയിലധികമാണ്. വിനോദ് ചോപ്ര ഫിലിംസും രാജ്കുമാര് ഹിരാനി ഫിലിംസുമാണ് ചിത്രം നിര്‍മ്മിച്ചത്. രാജ്കുമാര് ഹിരാനിയാണ് സംവിധായകന്. അമീര്‍ ഖാനു പുറമെ അനുഷ്ക ശര്‍മ്മ, സഞ്ചയ് ദത്ത് തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. ഈ മാസം19നാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്.