പാലാക്കരി ഫിഷ് ഫാം ടൂറിസം വികസന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം 28-ന്
കൊച്ചി: പൂത്തോട്ടയ്ക്കു സമീപം ചെമ്പ് ഗ്രാമപഞ്ചായത്തില്‍ കാട്ടിക്കുന്നിലുള്ള പാലാക്കരി ഫിഷ് ഫാം ടൂറിസം വികസന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം 28ന് ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. മത്സ്യഫെഡിന്റെ അധീനതയിലുളള പാലാക്കരി ഫിഷ് ഫാമില്‍ð മത്സ്യം വളര്‍ത്തലിനോടൊപ്പം കഴിഞ്ഞ അക്വാടൂറിസം പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. വേമ്പനാട് കായല്‍ð തീരത്ത് കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളുടെ സംഗമ സ്ഥലമായ പാലാക്കരി ഫാമിന്റെ ശാന്തസുന്ദര അന്തരീക്ഷവും പ്രകൃതിഭംഗിയും ടൂറിസത്തിന് അനുകൂലമാണ്. കായലും പുഴയും കനാലുകളും സംയോജിക്കുന്നó സംസ്ഥാനത്തെ അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് ചെമ്പ് ഗ്രാമം. ചെമ്പിന്റെ പ്രകൃതിഭംഗിയെ ടൂറിസത്തിന് അനുയോജ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 3.50 കോടി രൂപയുടെ ഈ പദ്ധതിയില്‍ð സന്ദര്‍ശക സ്വീകരണ, അന്വേഷണ കേന്ദ്രങ്ങള്‍, വ്യൂ ഡെസ്ക്, ശൗചാലയങ്ങള്‍, നടപ്പാത എന്നിവയാണ് വിഭാവനം ചെയ്യുന്നത്. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് പദ്ധതിയുടെ നിര്‍മ്മാണ ചുമതല. ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു അധ്യക്ഷനായിരിക്കും. ജോസ് കെ. മാണി എം.പി മുഖ്യാതിഥിയായിരിക്കും. പലിശ രഹിത വായ്പാ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം കെ. അജിത് എം.എല്‍.എ. നിര്‍വ്വഹിക്കും. ഫിഷറീസ് ഡയറക്ടര്‍ മിനി ആന്റണി, കോട്ടയം ജില്ല പഞ്ചായത്ത് അംഗം പി.എസ്.പുഷ്പമണി, ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം. വിജയന്, വൈക്കം ബ്ളോക്ക് പഞ്ചായത്ത് അംഗം രജനി ഉണ്ണികൃഷ്ണന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സവിതാ രാജു, ടി.കെ. വാസുദേവന്‍, മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എ.സി.ക്ലാരന്‍സ്, അമ്പിളി രമേശ് എന്നിവര്‍ പ്രസംഗിക്കും. കേരള തീരദേശ വികസന കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ഡോ.കെ. അമ്പാടി റിപ്പോര്‍ട്ട് അവതരിപ്പിക്കും. മത്സ്യഫെഡ് ചെയര്മാന് വി.ദിനകരന് സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ വി.ജി. കിഷോര്‍കുമാര്‍ നന്ദിയും പറയും.