പാലക്കാട്‌ കോച്ച് ഫാക്ടറിക്കനുവദിച്ച 514 കോടിയടക്കം പല പദ്ധതികളും കേരളത്തിന് ആശ്വാസകരം

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: യാത്രാ നിരക്കില്‍ വര്‍ധന വരുത്താതെ, അഞ്ചു വര്‍ഷത്തെ കര്‍മ്മപദ്ധതി ലക്ഷ്യമിട്ട്‌ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ കൂടുതല്‍ പദ്ധതികളും, പാത വികസനങ്ങളും, ട്രെയിനുമൊന്നും കേരളത്തിനു വേണ്ടി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും കേരളത്തിന്‌ പദ്ധതികളുണ്ട് ബജറ്റില്‍. മുന്‍ റെയില്‍വേ ബജറ്റില്‍ പ്രഖാപിക്കപ്പെട്ടതാണെങ്കിലും പദ്ധതി നടത്തിപ്പിന്റെ കാര്യത്തില്‍ ഒരിഞ്ചു പോലും മുന്നോട്ടു നീങ്ങാത്ത പാലക്കാട്ടെ നിര്‍ദ്ദിഷ്ട കോച്ച് ഫാക്ടറിക്ക് ഈ ബജറ്റില്‍ 514 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

പാലക്കാട്ട് കോച്ച് ഫാക്ടറി പ്രഖ്യാപിക്കുമ്പോള്‍ പ്രഖ്യാപിച്ച മറ്റു കോച്ച് ഫാക്ടറികളില്‍ നിന്ന് റെയില്‍വേ കോച്ചുകള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുംബോഴാണ് പാലക്കാട്ട് കോച്ച് ഫാക്ടറി ബജറ്റ് പ്രഖ്യാപനം പോലെ തന്നെ നിലകൊള്ളുന്നത്. അതുകൊണ്ട് തന്നെ പാലക്കാട്‌ കോച്ച് ഫാക്ടറി ബജറ്റ് പ്രഖ്യാപനം പ്രതീക്ഷയുണര്‍ത്തുന്നതാണ്. കൊല്ലം-വിരുത്നഗര്‍പാതയ്ക്ക് 8.5 കോടി, അങ്കമാലി-ശ ബരിപാതയ്ക്ക് 5 കോടി, ചെങ്ങന്നൂര്‍-ചിങ്ങവനം പാതയ്ക്ക് 58 കോടി, മംഗലാപുരം-കോഴിക്കോട് പാതഇരട്ടിപ്പക്കലിന് 4.5 കോടി, തിരുനാവായ-ഗുരുവായൂര്‍ പാതയ്ക്ക് ഒരു കോടി, ചേപ്പാട്-കായംകുളം പാതഇരട്ടിപ്പക്കലിന് ഒരു കോടി, അമ്പലപ്പുഴ-ഹരിപ്പാട് പാത ഇരട്ടിപ്പിക്കലിന് 55 കോടി, എറണാകുളം-കുമ്പളം പാതയ്ക്ക് 30 കോടി, കൊല്ലം-തിരുനല്‍വേലി പാത ഇരട്ടിപ്പിക്കലിന് 85 കോടി, കുറുപ്പന്തറ-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന് 10 കോടി രൂപ, തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 20.5 കോടി രൂപ എന്നിവ വകയിരുത്തിയിട്ടുണ്ട്.

ഗേജ്മാറ്റം, പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയിട്ടുള്ളതാണ് ഈ ബജറ്റ് എന്ന് സുരേഷ് പ്രഭു ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കെ കേരളത്തിന്റെ കാര്യത്തില്‍ അത് ശരിയായി വന്നിരിക്കുന്നു. എം.വിജയകുമാര്‍ ഹിന്ദുസ്ഥാന്‍ സമാചാറിനോട് പറഞ്ഞപോലെ അത് പ്രഖ്യാപനങ്ങള്‍ ആയി മാറാതെ ആ തുകകളും പദ്ധതികളും കേരളത്തില്‍ വന്നെത്തുക തന്നെവേണം. അത് സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കെണ്ടാതാണ്.

Add a Comment

Your email address will not be published. Required fields are marked *