പാലക്കാടന്‍ നെല്‍വയലുകളില്‍ ഇനിയും പൊന്നുവിളയും …

ശാലിനി ടി എസ

പാലക്കാട് 21 ജനുവരി 2൦15 , കൃഷി ലാഭകരമല്ല എന്ന വിപണിയുക്തിയിയിലും ആളോരുത്തര്‍ക്ക് ഓരോ വീട് വേണമെന്ന അണുകുടുംബ സിദ്ധാന്തം പേറിയും കാര്‍ഷികവൃത്തി മറന്നുപോയ ഒരു ജനതയായി നാം മാറിയിട്ട് കാലമേറെയായി . നമ്മുടെ പ്രാഥമിക ഭക്ഷ്യവിളയായ നെല്ലുത്പാദനം നാമമാത്രമായി . കേരളത്തിന്റെ നെല്ലറയായ പാലക്കാട് കൂണ്‍ പോലെ കോണ്ക്രീറ്റ്വീടുകള്‍ പാടശേഖരങ്ങളില്‍ തലപൊക്കി .തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്രവും ഓരോ വീട്ടിലെയും സ്വസ്ഥത കെടുത്തിക്കൊണ്ടേ ഇരുന്നു … പുരുഷന്മാരുടെ മദ്യപാനവും വരുമാനം ഇല്ലായ്മയും  ഓരോ വീട്ടമ്മമാരുടെയും നീറ്റലായി…കാര്‍ഷിക സംസ്കാരത്തില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുന്ന ഇന്ത്യ മഹാരാജ്യത്തു കൃഷി പ്രോത്സാഹിപ്പിക്കപ്പെടണം എന്ന സത്യം തിരിച്ചറിഞ്ഞു യു പി എ സര്‍ക്കാര്‍  ആരംഭിച്ച മഹിളാ കിസാന്‍ സശാക്തീകരണ പരിയോജന എന്ന പദ്ധതിയെ രാജ്യമാകമാനം ആവേശകരമായി സ്വീകരിച്ചു . എല്ലാ സങ്കടങ്ങളും നീറ്റലുകളും ഉള്ളിലൊതുക്കി കരഞ്ഞു തളര്‍ന്നു ജീവിക്കേണ്ടവളല്ല ഗ്രാമങ്ങളിലെ വീട്ടമ്മമാര്‍ എന്ന സത്യം മനസിലാക്കാനും അവര്‍ക്കും കുടുംബത്തില്‍ പ്രാധാന്യമുണ്ടെന്നും സ്വന്തം കാലില്‍ നില്‍ക്കാനാകുമെന്നും അതിലൂടെ രാജ്യ പുരോഗതിയുടെ ഭാഗമാകാന് കഴിയുമെന്നും മഹിളാ കിസാന്‍ സശാക്തീകരണ പരിയോജനയിലൂടെ ഇന്ത്യ തെളിയിച്ചു കൊടുക്കുകയാണ് ലോകത്തിന് .

മാറുന്ന ഇന്ത്യക്കൊപ്പം പിന്നീട് എപ്പോഴോ  കേരള ജനത കൃഷിയെ കൂടെ കൂട്ടി തുടങ്ങി , ചെയ്തു പോയ അപാരാധങ്ങള്‍ക്ക് ഒരു പ്രായശ്ചിത്തം എന്ന പോലെ ….. സ്ത്രീ ശാക്തീകരണവും കാര്ഷികാഭിവൃദ്ധിയും ലക്‌ഷ്യം വെക്കുന്ന എം കെ എസ പി പദ്ധതി കേരളത്തില്‍ പാലക്കാട് , മലപ്പുറം തൃശൂര്‍ ജില്ലകളെ സംയോജിപ്പിച്ചാണ് നടപ്പാക്കി വരുന്നത് . എല്ലാ ബ്ലോക്ക് പഞ്ചായത്തുകളുo വളരെ പ്രാധാന്യം നല്കിതന്നെയാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത് , പ്രത്യേകിച്ചും നെല്ലറയായ പാലക്കാട് . കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം നടപ്പാക്കുന്ന മഹിളാ കിസാന്‍ സശാക്തീകരണ പരിയോജന പരിപാടിയില്‍ പാലക്കാട്ടെ വനിതകള്‍ക്ക് പരിശീലനവും സഹായവും പിന്തുണയും നല്‍കാന്‍ വടക്കാഞ്ചേരി ആസ്ഥാനാമായ ഗ്രീന്‍ ആര്‍മിയും രംഗത്തുണ്ട് . കേന്ദ്ര സര്‍ക്കാര്‍ ധനസഹായം കൊണ്ട് മികച്ച നടീല്‍ യന്ത്രങ്ങള്‍ ലഭ്യമാക്കാന്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ ശ്രമിക്കുന്നു . ശ്രീകൃഷ്ണപുരം ബ്ലോക്കില്‍ ഇതനുസരിച്ച് പത്തോളം നടീല്‍ യന്ത്രങ്ങള്‍ ആണ് ലഭ്യമാക്കിയത് . ഒരേക്കര്‍ പാടത്ത് വെറും മൂവായിരം രൂപക്കാണ് ഗ്രീന്‍ ആര്‍മി പരിശീലനം നല്‍കിയ വനിതകള്‍ വിത്തെറിഞ്ഞു കൃഷി ഇറക്കി വിളവെടുത്തു നല്‍കുന്നത് . പരമ്പരാഗതമായ കൃഷി രീതിയില്‍ നിന്നും ഏറെ ലാഭകരമായ പദ്ധതിയായതിനാല്‍ ജന പിന്തുണയും എം കെ എസ പി ക്കുണ്ട് . കൈ നടീലിനു ഒരേക്കറിന് ഏകദേശം നാല്പതു കിലോ നെല്‍ വിത്ത് ആവശ്യമായി വരുമ്പോള്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിചുള്ള ഈ കൃഷി രീതിയില്‍ 25 മുതല്‍ 3൦ കിലോ വരെ വിത്തുകളെ ആവശ്യമുള്ളൂ എന്ന പ്രത്യേകത ഉണ്ട് . പതിനാലു ദിവസം കൊണ്ട് നെല്ല് പാകിയാല്‍ നടാന്‍ യോഗ്യമായ ഞാറു ലഭ്യമാക്കാം . ഒരു വരി കൃഷി ആണ് ഇറക്കുന്നത്‌ അതിനാല്‍ ഞാറും അത്രയും മതിയാകും . മാത്രമല്ല രണ്ടു തവണ വിളവെടുക്കാം എന്ന പ്രത്യേകതയും ഉണ്ട് . സമയക്കുറവും അധ്വാനക്കുരവും ഉദ്പാദനക്കൂടുതലും പദ്ധതിയെ ജനകീയമാക്കിയപ്പോള്‍ ഏക്കര്‍ കണക്കിന് പാടശേഖരമുള്ളവന് അവ തരിശാക്കിയിടാന്‍ മനസില്ല ,പാട്ടത്തിനു നല്‍കാനും . കൂടുതല്‍ കൂലിയും കുറഞ്ഞ ലാഭവും മൂലം കാലങ്ങളായി കൃഷിയെ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു പലരും .രാസ വളങ്ങള്‍ അധികം ഉപയോഗിക്കാതെ ആണ് കിലോ കണക്കിന് ലാഭം ഉണ്ടാക്കുന്നത്‌ എന്നതിനാല്‍ ലാഭകൊതി ലക്‌ഷ്യം വച്ച് രാസവളങ്ങളുടെ അമിത പ്രയോഗവും ഉണ്ടാകില്ല എന്നുറപ്പാണ് . ശ്രീകൃഷ്ണപുരം , ഒറ്റപ്പാലം ബ്ലോക്കുകള്‍ ഈ പദ്ധതി മികച്ച രീതിയില്‍ നടപ്പാകുനുണ്ട് . ഇവിടെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പദ്ധതി തുക മുഴുവനും ചെലവഴിക്കുകയും ചെയ്തിട്ടുണ്ട് . വര്‍ഷാവര്‍ഷം ആറു ലക്ഷം രൂപയാണ് ഓരോ ബ്ലോകിനും കേന്ദ്ര സര്‍ക്കാര്‍ എം കെ എസ പി പദ്ധതിയിന്മേല്‍ വകയിരുത്തി വരുന്നത് . രണ്ടു ബ്ലോക്കുകളിലും തരിശു ഭുമികള്‍ ഉണ്ടാകരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് വയലുകളിലെ വളകിലുക്കം .ഓരോ അവസരങ്ങളിലും വനിതാ കര്‍ഷകര്‍ക്ക്ഗ്രീന്‍ ആര്‍മി പുത്തന്‍ ആശയങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി പിന്തുണയും പരിശീലനവും നല്‍കുന്നു . നടീല്‍ യന്ത്രങ്ങള്‍ക്കു പുറമേ കൊയ്ത്ത് മെതി യന്ത്രങ്ങള്‍ കൂടി ലഭ്യമാകണം എന്നാണു വനിതകളുടെ ആവശ്യം . പല ഘട്ടങ്ങളിലായി പരിശീലനം പൂര്‍ത്തിയാക്കിയ വനിതകളെ അങ്ങനെ വെറുതെ ഇരുത്താന്‍ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കമല്ല . ഇവരെ എല്ലാം ചേര്‍ത്ത് ഒരു ലേബര്‍ ബാങ്ക് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് രൂപം നല്‍കിയിട്ടുണ്ട് . ഇതിലൂടെ എല്ലാവര്ക്കും തുല്യമായ രീതിയില്‍ തൊഴിലവസരം ലഭ്യമാക്കാനും സാധിക്കും . ലേബര്‍ബാങ്കിലെ അംഗങ്ങളുടെ രെജിസ്ട്രേഷന്‍ ഫീസായി ഓരോ അംഗവും ആയിരം രൂപ നല്‍കണം . ഇത് ബാങ്കുകളില്‍ അടക്കും . ബ്ലോക്കിന് പരിധിയില്‍ വരുന്ന മിക്കവാറും എല്ലാ തരിശു പാടങ്ങളിലും ഈ പെന്‍ കൂട്ടായ്മവിളവിറക്കി ലാഭം നേടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ധനസഹായം കൊണ്ട് ബ്ലോക്കില്‍ ലഭ്യമാക്കിയ നടീല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ ഏക്കര്‍ കണക്കിന് നെല്‍ പാടങ്ങളില്‍ ആണ് ഈ വനിതകള്‍ വെന്നിക്കൊടി പാറിക്കുന്നത്

Add a Comment

Your email address will not be published. Required fields are marked *