പാറ്റൂർ ഭൂമി പ്രശ്നത്തിൽ നടപടിഎടുത്തത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദമായ പാറ്റൂർ ഭൂമി ഇടപാടിൽനിന്നു മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ കൈകഴുകുന്നു. ചീഫ് സെക്രട്ടറി ആയിരിക്കെ വെളിയിൽ പറയാത്തത് വിരമിച്ച അതെ ദിവസം തുറന്നു പറഞ്ഞു ഭരത് ഭൂഷണ്‍ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെത്തന്നെ ഞെട്ടിച്ചു. പാറ്റൂർ ഭൂമി പ്രശ്നത്തിൽ നടപടിഎടുത്തത് താനല്ല മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയാണെന്നാണ് ഭരത് ഭൂഷണ്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇതോടെ പാറ്റൂർ ഭൂമി ഇടപാടിൽ മുഖ്യ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചുമലിലേക്ക് തന്നെ ആയി. പാറ്റുർ ഭൂമി ഇടപാട് അന്വേഷിച്ച ഉപസമിതി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുക മാത്രമാണ് താൻ ചെയ്തതെന്നും ഭരത് ഭൂഷണ്‍ പറഞ്ഞു. ഇതോടെ പാറ്റൂർ ഭൂമി ഇടപാടിൽ മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിക്ക് തന്നെ വന്നു ചേർന്നു.

സർക്കാർ ഡാറ്റ ബാങ്കിലുള്ള 31 സെന്റ്‌ സ്ഥലമാണ് സ്വകാര്യ വ്യക്തി കയ്യേറി ഫ്ലാറ്റ് നിർമ്മിച്ചത്. ഇതോടെ സ്വകാര്യ ബിൽഡറെ കുറ്റവിമുക്തനാക്കിയതും മുഖ്യമന്ത്രി തന്നെ എന്ന് ഭരത് ഭൂഷന്റെ ഈ പ്രതികരണത്തിലൂടെ വ്യക്തമായിരിക്കുന്നു. പാറ്റൂർ ഭൂമി ഇടപാടിൽ തീരുമാനമെടുത്തത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ചുമലിൽ തന്നെ ഇപ്പോൾ പതിച്ചിരിക്കുന്നു. നാലംഗ ഉപസമിതി റിപ്പോര്ട്ടിൽ പറഞ്ഞിരിക്കുന്നത് സ്വകാര്യവ്യക്തി സർക്കാർ ഭൂമി കൈയ്യേറിയിട്ടില്ലെന്നാണ്. കേസ് ഇപ്പോൾ ലോകായുക്തയുടെ മുൻപിലാണ്. ഭരണത്തിലെ ഉന്നതരുടെ ഇടപെടൽ പാറ്റൂർ ഭൂമി ഇടപാടിൽ ഉണ്ടായിട്ടുണ്ടെന്നാണ്‌ വിജിലൻസ് എഡിജിപി ജേക്കബ്‌ തോമസ്‌ തന്റെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

റവന്യൂ സെക്രട്ടറി നടത്തിയ അന്വേഷണത്തിലും സർക്കാർ ഭൂമിയും, വാട്ടർ അതോറിറ്റിയുടെ ഭൂമിയും കയ്യെറിയാണ് ഫ്ലാറ്റ് നിർമ്മിച്ചതെന്ന് വ്യകതമായിരുന്നു. ഈ കണ്ടെത്തലാണ് പിന്നീട് സർക്കാർ ഭൂമി കയ്യെറിയില്ലെന്നുള്ള നിഗമനത്തിലേക്കെത്തിയത്. ഭരത് ഭൂഷന്റെ വെളിപ്പെടുത്തലോടെ പാറ്റൂർ ഭൂമി ഇടപാട് വീണ്ടും രാഷ്ട്രീയ ശ്രദ്ധയിൽ ഇടം നേടിയിരിക്കുകയാണ്. പാറ്റുർ ഭൂമി ഇടപാടിൽ മുഖ്യമന്ത്രിയെ പ്രതി ചേർത്ത് തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ആവശ്യപ്പെട്ടത്.

Add a Comment

Your email address will not be published. Required fields are marked *