പാര്ല്മെന്റിലെ ‘ആഭ്യന്തര’ പ്രശ്നമായി കൊതുക്

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ഭുമി ഏറ്റെടുക്കല്‍ ബില്ലൊന്നുമല്ല പാര്‍ലമെന്റിലെ ഇപ്പോഴത്തെ ‘ആഭ്യന്തര പ്രശ്നം’ എന്ന് തോന്നുന്നു . വൈകിട്ട് ആറുമണിക്ക് ശേഷം സഭയില്‍ ഇരിക്കാന്‍ ആകില്ലെന്നാണ് കക്ഷി ഭേദമില്ലാതെ എല്ലാ എം പി മാരും ഒന്നടങ്കം പറയുന്നു. ക്ഷണിക്കാതെ എത്തുന്ന അതിഥികള്‍ ആയ കൊതുകുകളെ തുരത്തുന്നതില്‍ എന്തായാലും എല്ലാവരും ഒറ്റക്കെട്ടാണ് . ഇന്ന് സഭയില്‍ ഇക്കാര്യം സഭാധ്യക്ഷനോട് തുറന്നു പറയാനും എം പിമാര്‍ തയാറായി . കൊതുകുകടികൊണ്ട് വലഞ്ഞ രാജ്യ സഭ എം പിമാര്‍ വൈകുന്നേരം സഭയില്‍ ഇരിക്കണം എങ്കില്‍ കൊതുകുകള്‍ പുരത്തിരിക്കണം എന്നാ സമര മാര്‍ഗത്തിലാണ് . വൈകിട്ട് സഭയില്‍ പുകയിടാനും മറ്റു പ്രതിരോധ സംവിധാനങ്ങള്‍ അവലംബിക്കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാരിപ്പോള്‍ . പൊതുബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ കൊതുകുകടി സഹിക്കവയ്യാതെ മുന്‍ ബോളിവുഡ് നടിയും ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ ഭാര്യയുമായ ജയ ബച്ചനാണ് ഇക്കാര്യം സഭയില്‍ പറഞ്ഞത് . ചര്‍ച്ചക്കിടെ സഭാധ്യക്ഷനോട് ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്നു പറഞ്ഞ ജയ 6 മണിക് ശേഷം സഭയില്‍ പുകയിടനം എന്നും കൊതുകുകടി സഹിക്കവയ്യ എന്നും അറിയിക്കുകയായിരുന്നു . ഡെപ്യുട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ എന്തായാലും അവരുടെ നിര്‍ദ്ദേശം സ്വീകരിക്കുകയും ചെയ്തു . ജയ ബച്ചന് പുറമേ കൊതുക് വേട്ടയെ കുറിച്ച് കേന്ദ്രമന്ത്രിമാരായ നജ്മ ഹെപ്തുള്ളയും രവിശങ്കര്‍ പ്രസാദും പരാതി നല്‍കി .ജനങ്ങള്‍ തെരഞ്ഞെടുതാണ് ഞങ്ങളെ ഇവിടേയ്ക്ക് അയച്ചതെന്നും എന്നാല്‍ കൊതുകുകള്‍ ഇവിടം ഇതുവരെ കാലിയാക്കി തന്നിട്ടില്ലെന്നുമായിരുന്നു നജ്മയുടെ നര്‍മം . സഭയുടെ കാവലാളായ അങ്ങ് തന്നെ ഞങ്ങളെ ഈ കൊതുകുകളില്‍ നിന്ന് രക്ഷിച്ചാലും എന്നായിരുന്നു സഭാധ്യക്ഷനോട് രവിശങ്കര്‍ പ്രസാദിന്റെ അപേക്ഷ . എന്തായാലും ബജറ്റ് സമ്മേളനം നര്‍മത്തില്‍ അവസാനിക്കുകയായിരുന്നു ഇന്നലെ .

Add a Comment

Your email address will not be published. Required fields are marked *