പാര്‍ട്ടിയെ വളര്ത്തു്ന്നതില് പോളിറ്റ് ബ്യൂറോ പിഴച്ചു എന്ന് റിപ്പോര്ട്ട്ര
ദില്ലി: അടിസ്ഥാന വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ പോളിറ്റ് ബ്യൂറോയ്ക്കും പാര്‍ട്ടി സെന്ററിനും പിഴവ് പറ്റിയെന്ന് സി പി എം വിലയിരുത്തല്‍. പാര്‍ട്ടിയുടെ കരട് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിലാണ് ഇങ്ങനെ പരാമര്‍ശം. പിബി അംഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സംവിധാനം വേണമെന്ന നിര്‍ദേശവും, അതുപോലെ പോളിറ്റ് ബ്യൂറോ യോഗങ്ങളിലെ വിശദാംശങ്ങള്‍ ചോരുന്നു എന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.
കേരളത്തിലെ വിഷയങ്ങളില്‍ സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. വിഎസ് അച്യുതാനന്ദന് യോഗത്തില്‍ തന്റെ നിലപാട് അറിയിക്കും. പൊളിറ്റ് ബ്യൂറോയ്ക്കും പാര്‍ട്ടി സെന്ററിനും പിഴവുകള്‍ പറ്റിയെന്ന ഭേദഗതി കരട് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തു തന്നെ പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ഇന്നലെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് പറഞ്ഞിരുന്നു. പ്രമേയം മാറ്റാതെ പാര്‍ട്ടിയുമായി സഹകരിക്കാന്‍ ആകില്ലെന്നാണ് വിഎസ് അറിയിച്ചത് . കേന്ദ്രകമ്മറ്റി യോഗത്തില്‍ വിഎസ് ഇന്ന് സംസാരിക്കുന്നുണ്ട്. വിഎസിന്റെ നിലപാട് കേട്ടശേഷം കേരളത്തിലെ വിഷയത്തില്‍ കേന്ദ്രകമ്മറ്റി തീരുമാനമെടുക്കും എന്നാണ് അറിയുന്നത്.