പാമോയില്‍ കേസ്‌മെനഞ്ഞെടുത്ത കഥയെന്നു ചീഫ് സെക്രെട്ടറി

തിരുവനന്തപുരം: വിവാദമായ പാമോയില്‍ കേസ്‌ അന്നത്തെ പ്രതിപക്ഷവും പോലീസ്‌ സേനയിലെ ചില ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നു മെനഞ്ഞെടുത്ത കഥയെന്നു ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍. തിരുവനന്തപുരം പ്രസ്‌ ക്ലബില്‍ ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സെമിനാറിലാണു ജിജി തോംസണ്‍ ഇക്കാര്യം പറഞ്ഞത്‌. സംസ്ഥാനത്തേക്കു പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്‌ നടപ്പാക്കുക മാത്രമാണു താന്‍ ചെയ്‌തതത്‌.

ഒരു സിവില്‍ സര്‍വെന്റ്‌ എന്ന നിലയ്‌ക്ക്‌ മന്ത്രിസഭാ തീരുമാനം നടപ്പാക്കേണ്‌ടതു തന്റെ ഉത്തരവാദിത്വമാണ്‌. എന്നാല്‍, ഈ സംഭവത്തെ ഒരു വിവാദമായി മാറ്റേണ്‌ടതു പ്രതിപക്ഷത്തിന്റെ അന്നത്തെ ആവശ്യമായിരുന്നു. പോലീസ്‌ സേനയിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ അവരുടെ യജമാനന്മാരോടു കൂറു കാണിക്കാനുള്ള അവസരം ശരിയായി വിനിയോഗിക്കുകയും ചെയ്‌തു- ജിജി തോംസണ്‍ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *