പാന്‍ നമ്പര്‍ നിര്‍ബന്ധം

ദില്ലി: അടുത്ത സാമ്പത്തിക വര്‍ഷം 3.9 ശതമാനമാണ് ധനക്കമ്മി പ്രതീക്ഷിക്കുന്നത്. റെവന്യൂ കമ്മി 2.8 ശതമാനകമാകുമെന്നും കരുതുന്നതായി ധനമന്ത്രി അരുണ്‍ ജെറ്റ്ലി പറഞ്ഞു. ആഭ്യന്തരതലത്തിലുള്ള കള്ളപ്പണം പിടികൂടുന്നതിനായി ബിനാമി ട്രാന്‍സാക്ഷന്‍ ബില്‍ കൊണ്ടുവരും. റിയല്‍ എസ്റ്റേറ്റ് മേഖലയിലടക്കമുള്ള കള്ളപ്പണം തുടച്ചുനീക്കും. ആഭ്യന്തരതലത്തിലുള്ള കള്ളപ്പണം പിടികൂടുന്നതിനായി ബിനാമി ട്രാന്‍സാക്ഷന്‍ ബില്‍ കൊണ്ടുവരും. റിയല്‍ എസ്റ്റേറ്റ് മേഖലയിലടക്കമുള്ള കള്ളപ്പണം തുടച്ചുനീക്കും.
ഒരു ലക്ഷത്തിനു മേലുള്ള എല്ലാ ഇടപാടുകള്‍ക്കും പാന്‍ നമ്പര്‍ നിര്‍ബന്ധം.
നികുതിദായകര്‍ക്കുള്ള ഇളവുകള്‍ തുടരും.
കള്ളപ്പണം സൂക്ഷിച്ചാല്‍ ആസ്തിയുടെ 300 ശതമാനം പിഴ
ബിഹാര്‍, ബംഗാള്‍, ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക വികസന പാക്കേജ്‌
എം.ജി.എന്‍.ആര്‍.ഇ.ജി.എ യ്ക്ക് 5,000 കോടി രൂപ

ദാരിദ്ര്യം പൂർണമായും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചും അവധിയില്ലാത്ത മുഴുവൻ സമയ സർക്കാർ ആണിതെന്നും പ്രഖ്യാപിച്ച് ധനമന്ത്രി അരുണ്‍ ജെറ്റ്ലി മോഡി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് അവതരിപ്പിച്ചു. ഒരു ലക്ഷം രൂപയ്ക്കു മേലുള്ള ആദായ നികുതിക്കു സര്‍ചാര്‍ജ് ഏർപ്പെടുത്തും. വെല്‍ത്ത് ടാക്സ് ഒഴിവാക്കിയാകും ഇത് ഏര്‍പ്പെടുത്തുക. സമ്പന്നമാര്‍ക്ക് രണ്ടു ശതമാനം സര്‍ചാര്‍ജ് ഏർപ്പെടുത്തി.

ആദായനികുതി ദായകര്‍ക്ക് 4,44,200 വരെ വാര്‍ഷിക നികുതിയളവ്‌
സ്വത്ത് നികുതി എടുത്ത് കളഞ്ഞു.
എക്സൈസ് ഡ്യൂട്ടി 12.5 ശതമാനമാക്കി. സേവന നികുതി 14 ശതമാനമാക്കി.
ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സിനുള്ള നികുതിയിളവ് 800ല്‍നിന്ന് 1600 ആക്കി
ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള നികുതിയിളവ് പരിധി 15,000ല്‍നിന്ന് 25,000ആക്കി
ഹൈക്കോടതിയിൽ വാണിജ്യ ബാങ്കുകൾ
ചെറുകിട സൂക്ഷ്മ വ്യവസായങ്ങളുടെ വളർച്ചയ്ക്ക് പദ്ധതി.
ആർ ബി ഐ ആക്റ്റ് മാറ്റും

Add a Comment

Your email address will not be published. Required fields are marked *