പാക് വ്യോമാക്രമണത്തില്‍ മുപ്പത് ഭീകരര്‍ കൊല്ലപ്പെട്ടു
പെഷവാര്‍: പാക് വ്യോമാക്രമണത്തില്‍ മുപ്പതോളം ലഷ്കര്‍ ഇ തോയിബ ഭീകരര്‍ കൊല്ലപ്പെട്ടതായി പാക് സൈനിക വക്താവ്. അഫ്ഗാന് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാക്കിസ്ഥാന്റെ ഗോത്ര മേഖലയിലാണ് പാകിസ്ഥാന് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ ലഷ്കറെ ഇസ്ലാം വക്താവ് സലാഹുദിന്‍ അയൂബിയും വിദേശികളായ ഏതാനും ഭീകരരും കൊല്ലപ്പെട്ടെന്നും ആയുധപ്പുരകളും ഒളിത്താവളങ്ങളും നശിപ്പിച്ചെന്നും വക്താവ് അവകാശപ്പെട്ടു.
കഴിഞ്ഞ ഡിസംബറില്‍ പെഷാവറിലെ സൈനിക സ്കൂള്‍ ആക്രമിച്ച താലിബാന് ഭീകരര്‍,വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ150പേരെ വധിച്ചതിനെ തുടര്‍ന്നാണ് ഈ മേഖലയില്‍ സൈന്യം ഭീകരര്‍ക്കെതിരായ സൈനിക നടപടികള്‍ ശക്തമാക്കിയത്.