പാക് റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കില്ല: മസ്റത്ത് ആലം
ശ്രീനഗര്‍: പാക് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്കു ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കില്ലെന്ന് വിഘടനവാദി നേതാവ് മസ്റത്ത് ആലം. എന്നാല്‍ വിഷയത്തില്‍ അനാവശ്യ വിവാദങ്ങളാണ് നടക്കുന്നതെന്നു പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിദ് പ്രതികരിച്ചു. മസ്റത്തിനെ ക്ഷണിച്ചത് കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാഷ്മീരിലെ പിഡിപി-ബിജെപി സര്‍ക്കാര്‍ ജയിലില്‍ നിന്നും വിട്ടയച്ച വിഘടനവാദി നേതാവാണ് മസ്റത്ത് ആലം.