പാക് ദിനാഘോഷങ്ങളില്‍ പകെടുക്കാന്‍ വിഘടന വാദി നേതാവ് മസരത്ത് ആലത്തിനു ക്ഷണം

ദില്ലി: ദില്ലിയില്‍ നടക്കുന്നപാക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിഘടനവാദി നേതാവ് മാസരത് ആലത്തെയും മറ്റു നേതാക്കളെയും ക്ഷണിച്ച സംഭവം വിവാദമായി. ദില്ലിയിലെ പാക് ഹൈക്കമ്മിഷനില്‍ ആണ് പരിപാടി.

 

കശ്‌മീരില്‍ തുടര്‍ച്ചയായുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തില്‍ വിഘടനവാദികളെ പാക്കിസ്‌ഥാന്‍ ആഘോഷ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത്‌ സമാധാനശ്രമങ്ങളെ അട്ടിമറിക്കുമെന്ന് പലരും കരുതുന്നു.

അടുത്തയിടെ ജയില്‍ മോചിതനായ വിഘടനവാദി നേതാവ്‌ മസറത്ത്‌ ആലം ഭട്ട്‌,ഹുറിയത്ത്‌ കോണ്‍ഫറന്‍സ്‌ ചെയര്‍മാന്‍ മിര്‍വായസ്‌ ഉമര്‍ ഫറൂഖ്‌ എന്നിവരുള്‍പ്പെടുന്ന ഏഴംഗ സംഘമാണ്‌ ഇന്ന്‌ ദില്ലിയിലെ പാക്ക്‌ ഹൈക്കമ്മിഷന്‍ ആസ്ഥാനത് നടക്കുന്ന പാക്കിസ്‌ഥാന്‍ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്നത്‌. വിഘടനവാദികളെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിന്‌ ഇന്ത്യയ്‌ക്ക്‌ എതിര്‍പ്പില്ലെന്ന്‌ പാക്ക്‌ ഹൈക്കമീഷണര്‍ അബ്‌ദുള്‍ ബാസിത്‌ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *