പാക് താരങ്ങളെ ഇന്ത്യയില്‍ വിലക്കുന്നതില്‍ കാര്യമില്ലെന്ന് കരണ്‍ ജോഹാര്‍

മുംബൈ: പാകിസ്താന്‍ താരങ്ങളെ ഇന്ത്യയില്‍ വിലക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹാര്‍. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന പാക് താരങ്ങള്‍ രാജ്യം വിടണമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ഭീഷണി മുഴക്കിയിരുന്നു.

രാജ്യം വിടാന്‍ തയ്യാറാകാത്ത പാക് താരങ്ങളെ തല്ലി ഓടിക്കുമെന്നും എം.എന്‍.എസ് ഭീഷണിപ്പെടുത്തിയിരുന്നു. പാക് താരങ്ങളായ ഫവാഡ് ഖാന്‍, മഹിര ഖാന്‍ എന്നിവരാണ് ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്നത്. കരണ്‍ ജോഹാറിന്റെ പുതിയ ചിത്രമായ എ ദില്‍ ഹെയ് മുഷ്‌കില്‍ എന്ന ചിത്രത്തില്‍ പാക് താരമായ ഫവാഡ് ഖാന്‍ അഭിനയിക്കുന്നുണ്ട്.
തീവ്രവാദത്തെ ന്യായീകരിക്കാനാകില്ല. താന്‍ ഇന്ത്യക്കാരുടെ വികാരം മനസിലാക്കുകയും ചെയ്യുന്നു. എന്നാല്‍ പാക് താരങ്ങളെ വിലക്കുന്നത് ഇതിന് പരിഹാരമല്ലെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.</p>

Add a Comment

Your email address will not be published. Required fields are marked *