പാക് അനുകൂല പ്രസ്താവന; നസറുദ്ദീന്‍ ഷാക്കെതിരെ ശിവസേന

മുംബൈ:പാക് അനുകൂല പ്രസ്താവന നടത്തിയതിനു നടന്‍ നസറുദ്ദീന്‍ ഷാക്കെതിരെ ശിവസേന. പാക്കിസ്‌ഥാന്‍ ഇന്ത്യയുടെ ശത്രുവാണെന്നു ചിലര്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നയിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന . ഇന്ത്യ – പാക്ക്‌ ബന്ധത്തെപ്പറ്റി വിലപിക്കുന്ന ഷാ മുംബൈയില്‍ ഭീകരാക്രമണത്തിന്‌ ഇരയായവരുടെ കുടുംബാംഗങ്ങളെക്കണ്ട്‌ ഉത്തരം തേടണമെന്നു സാമ്‌ന യിലെ മുഖപ്രസംഗത്തിലൂടെ ശിവസേന പറഞ്ഞു.

സ്വകാര്യ ന്യൂസ്‌ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നസറുദ്ദീന്‍ ഷായുടെ വിവാദ പരാമര്‍ശം. താന്‍ ഇടയ്‌ക്കു പാക്കിസ്‌ഥാന്‍ സന്ദര്‍ശിക്കാറുണ്ടെന്നും വ്യക്‌തികള്‍ തമ്മിലുള്ള സമ്പര്‍ക്കം നിലനിര്‍ത്തേണ്ടതു സുപ്രധാനമാണെന്നും ഷാ പറഞ്ഞിരുന്നു. അഭിപ്രായ പ്രകടനത്തിലൂടെ ഷാ സല്‍പ്പേര്‌ നഷ്‌ടപ്പെടുത്തിയതായും ശിവസേന ആരോപിച്ചു.

 

Add a Comment

Your email address will not be published. Required fields are marked *