പാക് നിയമനിര്‍മ്മാതാക്കളില്‍ ഏറ്റവും ധനികന് പ്രധാനമന്ത്രി നവാസ് ഷെരീഫ്
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ നിയമനിര്്മ്മാതാക്കളില് ഏറ്റവുിം ധനികന് പ്രധാനമന്ത്രി നവാസ് ഷെരീഫ് എന്ന് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിക്കുന്ന രാജ്യത്തെ പ്രധാനമന്ത്രിയുടെ ആസ്ഥി ര്‍ ബില്ല്യണ്‍ ആണ്. 2014- 15 വര്‍ഷത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ വിവരമനുസരിച്ച് ഷെരീഫിന്റെയും ഭാര്യയുടെയും ആകെയുള്ള ആസ്ഥിയാണ് 2.36 ബില്ല്യണ്‍. ഹുദൈബിയ എഞ്ചിനീയറിങ്ങ് കമ്പനി,ഹുദൈബിയ പേപ്പര്‍ മില്‍സ്, മുഹമ്മദ് ബക്ഷ് ടെക്സ്റ്റൈല്‍ മില്‍സ്, റംസാന് സ്പിന്നിങ്ങ് മില്‍സ് എന്നിവയില്‍ അദ്ദേഹത്തിന്റെ ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു. എന്നാല്‍ ചൗധരി ഷുഗര്‍ മില്‍സിലെ ഓഹരി 20മില്ല്യണില്‍ നിന്നും 120 മല്ല്യണായി ഉയര്‍ന്നിട്ടു്. സ്വന്തമായി നാല് വാഹനങ്ങള്‍ വാങ്ങുന്നതിനായി വിദേശത്തു നിന്നും ഷെരീഫ് പണം സ്വീകരിച്ചിട്ടു്. 2010ല്‍ സ്വന്തമാക്കിയ 10മില്ല്യണ്‍ വില വരുന്ന ലാന്റ് ക്രൂസറും ഇതില്‍ ഉള്‍പ്പെടും. പാക്സ്ഥാന് തെഹ്രീക്-ഇ-ഇന്‍സാഫ് ചീഫ് ഇമ്രാന് ഖാന് 33.3 മില്ല്യണിന്റെ ആസ്ഥി ഉന്നെും തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യുന്നു. ജലവൈദ്യുത വകുപ്പ് മന്ത്രി ക്വാജ മുഹമ്മദ് ആസിഫിന് കെ-ഇലക്ട്രിക് എന്ന് കറാച്ചി ആസ്ഥാനമായുള്ള കമ്പനിയില്‍ ആയിരക്കണക്കിന് ഓഹരികളാണ് ഉള്ളത്.