പാക്‌ താലിബാന്‍ നേതാവ്‌ മുല്ല ഫസലുല്ല കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

ഇസ്‌ലാമാബാദ്‌: പാക്‌ താലിബാന്‍ നേതാവ്‌ മുല്ല ഫസലുല്ല കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. പാക്‌ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫസലുല്ല കൊല്ലപ്പെട്ടെന്നാണ്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്‌.

കഴിഞ്ഞ ആഴ്‌ച അവസാനം ഖൈബര്‍ പ്രവിശ്യയില്‍ പാക്‌ സേന ശക്‌തമായ വ്യോമാക്രമണമായിരുന്നു നടത്തിയത്‌. പെഷവാര്‍ സ്‌കൂളില്‍ നടന്ന ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു ഫസലുല്ല. വ്യോമാക്രമണത്തില്‍ എണ്‍പതിലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും നൂറിലധികം പേര്‍ക്ക്‌ പരിക്കേറ്റെന്നുമാണ്‌ സേനയുടെ അവകാശവാദം.
ഇതില്‍ ഫസലുല്ലയും ഉള്‍പെട്ടിട്ടുണ്‌ടെന്നാണ്‌ വിവരം. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്‌ടായേക്കുമെന്ന്‌ ഖൈബര്‍ പ്രവിശ്യ ഗവര്‍ണര്‍ മെഹ്‌താബ്‌ ഖാന്‍ അബാസി പറഞ്ഞു

Add a Comment

Your email address will not be published. Required fields are marked *