പാക്കിസ്‌ഥാനില്‍ രണ്ടു ഭീകരരെ കൂടി തൂക്കികൊന്നു

കറാച്ചി : പാക്കിസ്‌ഥാനില്‍ രണ്ടു ഭീകരരെ കൂടി തൂക്കികൊന്നു. കറാച്ചി, ലഹോര്‍ ജയിലുകളിലാണ്‌ ശിക്ഷ നടപ്പാക്കിയതെന്ന്‌ ജിയോ ടിവിയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. സഹീദ്‌, സാഹിദ്‌ ഹുസൈന്‍ എന്നീ ഭീകരരെയാണ്‌ വ്യാഴാഴ്‌ച തൂക്കികൊന്നത്‌.

സര്‍വീസില്‍ നിന്നു വിരമിച്ച മുതിര്‍ന്ന പൊലീസ്‌ ഉദ്യേഗസ്‌ഥനെയും അദ്ദേഹത്തിന്റെ മകനെയും വധിച്ച കേസില്‍ സഹീദ്‌ കുറ്റക്കാരനാണെന്ന്‌ കറാച്ചിയിലെ ഭീകരവിരുദ്ധ കോടതി കണ്ടെത്തിയിരുന്നു. 

2002ല്‍ പൊലീസുകാരനെ വധിച്ച കേസില്‍ 2004ല്‍ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണ്‌ സാഹിദ്‌ ഹുസൈന്‍. രണ്ടു പേരെ കൂടി തൂക്കികൊന്നതോടെ ഡിസംബറിനു ശേഷം പാക്കിസ്‌ഥാനില്‍ വധശിക്ഷ നടപ്പാക്കിയവരുടെ എണ്ണം 19 ആയി.പെഷാവറിലെ സൈനിക സ്‌കൂളില്‍ താലിബാന്‍ ഭീകരര്‍ ആക്രമണം നടത്തിയതിനു ശേഷമാണ്‌ പാക്കിസ്‌ഥാനില്‍ വീണ്ടും വധശിക്ഷ പുനഃസ്‌ഥാപിച്ചത്‌.

Add a Comment

Your email address will not be published. Required fields are marked *