പാക്കിസ്ഥാനില്‍ ശക്തമായ ഭുചലനം

ഇസ്ലാമബാദ്: വടക്കൻ പാകിസ്ഥാനിൽ വെള്ളിയാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.8രേഖപ്പെടുത്തിയ ചലനം മൂന്ന് മുതൽ അഞ്ച് സെക്കന്റ് വരെ നീണ്ടു നിന്നു. ഭൂചലനത്തെ തുടർന്ന് അഞ്ച് പേർക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അധികൃതർ പറഞ്ഞു. ചില വസ്തുവകകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഇസ്ലാമബാദിന് 90 കിലോമീറ്റർ വടക്കാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനം. ഇസ്ലാമബാദ്,​ മാൻസെഹ്ര,​ റാവൽപിണ്ടി,​ മുറെ,​മാലാഖണ്ട്,​ ഷാങ്‌ല ഹിൽ,​ ബാത്ഗരവും സമീപ പ്രദേശങ്ങളും എന്നിവിടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

Add a Comment

Your email address will not be published. Required fields are marked *