പാക്കിസ്ഥാനില്‍ കുഴിബോംബു സ്ഫോടനം ; രണ്ടു മരണം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഗോത്രമേഖലയില്‍ ഉണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഇവിടെയുള്ള ഗോത്രസമൂഹത്തിന്റെ മുതിര്‍ന്ന നേതാവായ നൂര്‍ റെഹാം മെഹ്സൂദും അദ്ദേഹത്തിന്റെ മകന് ഹക്കീമുള്ള മെഹ്സൂദുമാണു കൊല്ലപ്പെട്ടത്. തെക്കന്‍ വസീറിസ്ഥാനിലായിരുന്നു സ്ഫോടനമുണ്ടായത്.
സര്‍ക്കാരിനെ അനുകൂലിക്കുകയും തീവ്രവാദ ഗ്രൂപ്പുകളെ എതിര്‍ക്കുകയും ചെയ്യുന്ന ഗോത്രനേതാക്കളെ ലക്ഷ്യം വച്ചുള്ള താലിബാന്റെ ആക്രമണങ്ങള്‍ കഴിഞ്ഞ കുറേ വര്‍ങ്ങളായി മേഖലയില്‍ പതിവാണ്.