പാക്കിസ്ഥാനിലെ ഷിയാ പള്ളിയില്‍ സ്ഫോടനം ; 2൦ മരണം

ഇസ്ലാമാബാദ് ; പാകിസ്ഥാനിലെ ഷികാർപൂർ ജില്ലയിൽ ഷിയാ പള്ളിയിലുണ്ടായ സ്പോടനത്തിൽ 20 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. ഷികാർപൂരിലെ ലഖിദർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയർന്നേക്കാം. 

ചാവേർ ആക്രമണമാണ് നടന്നതെന്ന് തദ്ദേശവാസികൾ പറഞ്ഞു. പൊലീസ് ഇക്കാര്യം അന്വേഷിച്ചു വരുന്നതേയുള്ളൂ. രക്ഷാപ്രവർത്തനം തുടരുകയാണ്. സ്ഫോടനം നടന്ന സ്ഥലം പൊലീസിന്റെ നിയന്ത്രണത്തിലാണ്.സുന്നി വിഭാഗക്കാരും ഷിയാ വിഭാഗക്കാരും തമ്മിൽ സംഘർഷം നടക്കുന്ന സ്ഥലമാണ് ഷികാർപൂർ. താരതമ്യേന ന്യൂനപക്ഷമായ ഷിയാ വിഭാഗങ്ങൾക്കു നേരെ സുന്നി തീവ്രവാദികൾ നിരന്തരം ആക്രമണങ്ങൾ നടത്താറുണ്ട്.

Add a Comment

Your email address will not be published. Required fields are marked *