പാകിസ്ഥാനില്‍ പട്ടാള അട്ടിമറിക്ക് നീക്കം
ഇസ്ലാമാബാദ്: കറാച്ചി കയ്യടക്കാന്‍ സൈന്യം നീക്കം തുടങ്ങിയത് പാകിസ്ഥാനിലെ പുതിയ പട്ടാള അട്ടിമറിയുടെ ഭാഗമാണ് എന്ന് വാര്‍ത്ത. നഗരം പിടിച്ചടക്കിയശേഷം ക്രമേണ നവാസ് ഷെരീഫ് സര്‍ക്കാറിനെ അട്ടിമാരിക്കുക എന്നതാണ് സൈന്യംത്തിന്റെ ലക്ഷ്യം എന്ന് കരുതുന്നു.. നവാസ് ഭരിക്കുംപോഴാണ് 1999ല്‍ സൈനിക മേധാവിയായിരുന്ന പര്‍വേസ് മുശര്‍റഫ് അട്ടിമറിയിലൂടെ അധികാരം പിടിച്ചത്. ഏറെക്കാലമായി പ്രമുഖ രാഷ്ട്രീയകക്ഷി മുത്തഹിദ ഖൗമി മൂവ്മെന്റ് നിയന്ത്രിക്കുന്ന കറാച്ചിയില്‍ പിടിമുറുക്കാന്‍ സൈന്യം ശ്രമിച്ചുവരുന്നു. ഈ നീക്കമാണ് പട്ടാള അട്ടിമറിയുടെ സൂചനകള്‍ നല്‍കുന്നത്. പാക് സമ്പദ്വ്യവസ്ഥയുടെ പകുതിയും നിയന്ത്രിക്കുന്ന കറാച്ചി രാജ്യത്തെ അതിസമ്പന്ന നഗരമായാണ് അറിയപ്പെടുന്നത്. ഓഹരിവിപണിയും കേന്ദ്രബാങ്കും വന്തുറമുഖവും സ്ഥിതിചെയ്യുന്ന നഗരത്തില്‍ അക്രമ സംഭവങ്ങള്‍ പെരുകിയതോടെ2013ലാണ് നിയന്ത്രണമേറ്റെടുക്കാനുള്ള നടപടികള്‍ സൈന്യമാരംഭിച്ചത്.
പട്ടാളസാന്നിധ്യം ശക്തമായതോടെ എം.ക്യു.എമ്മിന് ഇവിടെ പിടി അയഞ്ഞുതുടങ്ങിയിട്ടുണ്ട്. പൊലീസും ദുര്‍ബലമായ അവസ്ഥയിലാണ്. രാജ്യത്തെ പ്രമുഖ പട്ടണം പൂര്‍ണമായി സൈനിക നിയന്ത്രണത്തിലാകുന്നത് നവാസ് ശരീഫ് സര്‍ക്കാറിന്റെ ഭാവിയും തുലാസിലാക്കുന്നുണ്ട്. ഇന്ത്യയുമായി കൂടുതല്‍ സൗഹൃദത്തിന് നവാസ് ശരീഫിന് താല്പര്യമുണ്ടെങ്കിലും സൈനിക നേതൃത്വത്തിന്റെ സമ്മര്‍ദങ്ങളാണ് അദ്ദേഹത്തെ പിറകോട്ടുവലിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.