പശ്ചിമ ബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് : 5 ജില്ലകളിലെ 36 ബൂത്തുകളില്‍ നാളെ റീ പോളിംഗ്
കൊല്‍ക്കത്ത : കഴിഞ്ഞ ദിവസം നടത്തിയ പശ്ചിമ ബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമവും ക്രമക്കേടും ഉണ്ടായതിനെ തുടര്‍ന്ന് നാളെ 5 ജില്ലകളിലെ 36 ബൂത്തുകളില്‍ റീ പോളിംഗ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു . നാളെ രാവിലെ 7 മണിമുതല്‍ വൈകിട്ട് 3മണിവരെയാണ് പോളിംഗ് നടക്കുക . 36 ബൂത്തുകളില്‍ നോര്‍ത്ത്24 പര്‍ഗാനാസില്‍ മാത്രം 24 പ്രശ്നബാധിത ബൂത്തുകള്‍ ഉണ്ട് . കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ഇവിടെ വ്യാപക അക്രമം നടന്നിരുന്നു . ബൂത്ത് പിടിത്തം തടയാന്‍ ശ്രമിച്ച തൃണമൂല്‍ കൊണ്ഗ്രെസ് പ്രവര്ത്തകന് വെടിയേറ്റ് മരിക്കുകയും ചെയ്തു .