പശ്ചിമ ബംഗാളില്‍ കന്യാസ്ത്രീയെ മാനഭംഗം ചെയ്ത സംഭവത്തില്‍ നാലുപേര്‍ കൂടി പിടിയില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കന്യാസ്ത്രീയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസില്‍ നാലു പേരെ പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് അറസ്റ്റ് ചെയ്തു. നാലുപേരും ബംഗ്ലദേശ് സ്വദേശികളാണ്. മോട്ടിനഗര്‍ ഗ്രാമത്തില്‍ നിന്ന് പഞ്ചാബ് പൊലീസാണ് ഇവരെ പിടികൂടിയതെന്ന് ഡിസിപി നവീന്‍ സിഗ അറിയിച്ചു.
നേരത്തേ അറസ്റ്റ് ചെയ്ത രണ്ടുപേരും ബംഗ്ലദേശ് സ്വദേശികളാണ്. ഇവരില്‍ ഒരാളെ പശ്ചിമബംഗാളില്‍ നിന്നും മറ്റേയാളെ മുംബൈയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. സിക്കന്ദര്‍ ഷെയ്ഖ്,ഗോപാല്‍ സര്‍ക്കാര്‍ എന്നിവരെയാണ് നേരത്തേ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളില്‍ നാദിയ ജില്ലയിലെ റണാഘട്ടിലെ കോണ്‍വന്റ് സ്കൂളിലെ കന്യാസ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. ഇവിടെ നിന്ന്12ലക്ഷം രൂപയും കൊള്ളക്കാര്‍ കവര്‍ന്നിരുന്നു.