പശ്ചിമബംഗാളില്‍ 75 വയസുള്ള കന്യാസ്ത്രീയെ കവര്‍ച്ച സംഘം കൂട്ട മാനഭംഗം ചെയ്തു

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ 75വയസ്സുള്ള കന്യാസ്‌ത്രീയെ കവര്‍ച്ചാസംഘം കൂട്ടമാനഭംഗം ചെയ്‌തു. റാണാഘട്ടിലെ കോണ്‍വെന്റില്‍ ഇന്നു പുലര്‍ച്ചെയാണ്‌ ക്രൂരകൃത്യം നടന്നത്‌. ഗുരുതരാവസ്‌ഥയിലായ കന്യാസ്‌ത്രീ ആശുപത്രിയിലാണ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി മമത ബാനര്‍ജി സിഐഡി അന്വേഷത്തിന്‌ ഉത്തരവിട്ടു. കുറ്റക്കാരെ എത്രയും പെട്ടെന്ന്‌ കണ്ടെത്തുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ കവര്‍ച്ചാ സംഘം കോണ്‍വെന്റ്‌ സ്‌കൂളിനോട്‌ ചേര്‍ന്ന്‌ കന്യാസ്‌ത്രീകള്‍ താമസിക്കുന്ന സ്‌ഥലത്ത്‌ അതിക്രമിച്ചു കടന്നത്‌. ഇവരെ തടയാന്‍ ശ്രമിക്കുമ്പോഴായിരുന്നു കന്യാസ്‌ത്രീയെ മാനഭംഗപ്പെടുത്തിയത്‌.

എട്ടംഗ കവര്‍ച്ച സംഘത്തിലെ നാലോളം പേര്‍ ഇവരെ മാനഭംഗപ്പെടുത്തിയെന്നാണ്‌ റിപ്പോര്‍ട്ട്‌. സംഭവത്തില്‍ രോഷാകുലരായ കോണ്‍വെന്റ്‌ സ്‌കൂളിലെ കുട്ടികളുടെ മാതാപിതാക്കള്‍ സമീപത്തെ ദേശീയ പാത ഉപരോധിക്കുകയും ട്രെയിനുകള്‍ തടയുകയും ചെയ്‌തു.

 

Add a Comment

Your email address will not be published. Required fields are marked *