പശ്ചിമബംഗാളില്‍ മമതയ്ക്ക് ഭൂരിപക്ഷം; കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തും. ആകെയുള്ള 294 സീറ്റുകളില്‍ 213 എണ്ണത്തില്‍ ലീഡ് നേടി. ഇടതുമുന്നണി-കോണ്‍ഗ്രസ് സഖ്യത്തിന് 80 സീറ്റുകളിലാണു ലീഡ് നേടാനായത്.

ബിജെപിക്ക് ഒരിടത്തും ലീഡില്ല. കോണ്‍ഗ്രസ് 45 സീറ്റില്‍ ലീഡ് നേടിയപ്പോള്‍ 22 സീറ്റോടെ സിപിഎം മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. സിപിഐ ഒരു സീറ്റിലും ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി രണ്ട് സീറ്റിലും ലീഡ് നേടിയിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *