പവ്വര്‍ കട്ടില്ലെന്ന് കെസിആര്‍

മേയില്‍ ആരംഭിക്കുന്ന ഈ വേനലില്‍ പവ്വര്‍ കട്ടില്ലെന്നു തെലെന്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു സംസ്ഥാനത്തെ വ്യവസായികള്‍ക്ക് ഉറപ്പു നല്‍കി. ഏപ്രില്‍ തുടക്കം വരെ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഈ കാലത്താണ് കൃഷിയാവശ്യത്തിനുള്ള വൈദ്യുതി ഉപഭോഗം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്നത്. എന്നാല്‍ മെയ്‌ മുതല്‍ പവര്‍ കട്ടുണ്ടാവില്ല. അഥവാ ഉണ്ടായാല്‍ ഉപഭോക്ത്താക്കള്‍ക്ക് ടോള്‍ ഫ്രീ നമ്പരില്‍ മുഖ്യമന്ത്രിയെ നേരിട്ട് വിളിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞു.

2017 അവസാനത്തോടെ തെലെന്കാന ഒരു വൈദ്യുതി മിച്ച സംസ്ഥാനമാകുമെന്നു കെ സിആര്‍ പറഞ്ഞു. അതിനായി ഹ്രസ്വകാല-ദീര്ഖകാല പദ്ധതികള്‍ ആവിഷക്കരിച്ചിട്ടുണ്ട്.  തെലങ്കാനയുടെ തെര്‍മല്‍ വൈദ്യുതി ഉല്‍പ്പാദന ക്ഷമത4320മെഗാവാട്ട് ആണ്. ഡിസംബര്‍2015ഓടെ കൂടുതലായി2359മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാന്നും ഉദ്ദേശിക്കുന്നു.. ഒപ്പം തന്നെ സിംഗറെനി കൊല്ലെരീസ്സില്‍ നിന്നും കകാടിയ സ്റ്റേജ്‌IIഇല്‍ നിന്നും600മെഗാവാട്ട് വീതം വേറെ.2018അവസാനത്തോടെ13,554മെഗാവാട്ട് തെര്‍മല്‍ വൈദ്യുതി കൂടി പ്രതീക്ഷിക്കുന്നു. അതില്‍ സിംഗറെനിയില്‍ നിന്നും ജെന്കോയില്‍ നിന്നുമുള്ള9,488മെഗാവാട്ട് കൂടി ഉള്‍പ്പെടുന്നു.

Add a Comment

Your email address will not be published. Required fields are marked *