പരുക്കേറ്റ: ഉദ്യോഗസ്ഥര്ക്ക് ധനസഹായം നല്കും

തിരുവനന്തപുരം: നിയമസഭയ്ക്ക് മുന്നില്‍ നടന്ന പ്രതിഷേധ സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് പരിക്കേറ്റ പോലീസ്,ഫയര്‍ ഫോഴ്‌സ്, വാച്ച് ആന്റ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ധനസഹായം പ്രഖ്യാപിച്ചു. ഗുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥര്‍ക്ക് 10,000 രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 5,000 രൂപയും സഹായം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. 30 പോലീസുകാര്‍ക്കും 12 വാച്ച് ആന്റ് വാര്‍ഡന്മാര്‍ക്കും രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കുമാണ് പരിക്ക്.

 

 

Add a Comment

Your email address will not be published. Required fields are marked *