പരിഹാസത്തോടെ ഒമര്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയില്‍ ബിജെപിയും പിഡിപിയും ധാരണയിലെത്തിയതോടെ ഇരവര്‍ക്കുമെതിരെ നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള. ജമ്മുകശ്മീരിന്റെ തലസ്ഥാനം നാഗ്പൂരിലേക്ക് മാറ്റിയെന്ന് ഒമര്‍ ട്വിറ്ററിലൂടെ പരിഹസിച്ചു.

 

നാഗ്പൂരിലെ ആര്‍എസ്എസ് ആസഥാനത്തെ ലക്ഷ്യംവെച്ചായിരുന്നു ഒമറിന്റെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്രമോദി, വെള്ളിയാഴ്ച തന്നെ സന്ദര്‍ശിച്ച പിഡിപി നേതാവ് മുഹമ്മദ് മുഫ്തിയെ ആലിംഗനം ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ആലിംഗനത്തോടെ ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍ സന്ധിക്കുകയും സംസ്ഥാനത്തിന്റെ തലസ്ഥാനം നാഗ്പൂരിലേക്ക് മാറ്റപ്പെടുകയും ചെയ്തുവെന്നായിരുന്നു ഒമറിന്റെ ട്വീറ്റ്.

മോദി-മുഫ്തി കൂട്ടുകെട്ട് മികച്ചതായിരിക്കുമെന്ന വിദഗ്ദ്ധരുടെ പ്രസ്താവനകള്‍ക്ക് ഇനി ക്ഷാമം ഉണ്ടാവില്ല. ഇരു വിഭാഗങ്ങളില്‍ നിന്നും അപ്രതീക്ഷിത ആഹ്‌ളാദമാണ് പൊട്ടിപ്പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ ജമ്മുകശ്മീരിലെ തെരുവുകളില്‍ എവിടെയെങ്കിലും ആഘോഷങ്ങള്‍ കാണാനാകുന്നുണ്ടോയെന്നും ഒമര്‍ ചോദിച്ചു.

Add a Comment

Your email address will not be published. Required fields are marked *