പരാതി; ഗവര്‍ണറെ കണ്ടത് വിഎസ്സിനൊപ്പം

:നിയമസഭയിലും പുറത്തും ഭരണകക്ഷി എം.എല്‍.എമാരില്‍ നിന്നുണ്ടായ ലൈംഗിക സ്വഭാവമുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ വനിതാ അംഗങ്ങള്‍ ഗവര്‍ണര്‍ പി.സദാശിവത്തെ സന്ദര്‍ശിച്ച് പരാതി നല്‍കി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് വനിതാ അംഗങ്ങള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. നിയമസഭയില്‍ തങ്ങള്‍ക്കെതിരായ അതിക്രമത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടര്‍ന്ന് ഡി.ജി.പിക്ക് പരാതി നല്‍കിയ സാഹചര്യവും ഗവര്‍ണറെ ധരിപ്പിച്ചു. സഭയ്ക്കകത്തും പുറത്തും വനിത എംഎല്‍എമാരെ ഉപദ്രവിക്കുകയും ആക്ഷേപിക്കുകയും ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. നിയമപരമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഗവര്‍ണറെ കണ്ടശേഷം പ്രതികരിച്ചു. (മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *