പന്നിപ്പനി : രാജസ്ഥാനില്‍ മരണം 415 ആയി

ജയ്‌പുര്‍: രാജസ്ഥാനില്‍ പന്നിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം415ആയി. ജനുവരി മുതലുള്ള കണക്കുകളാണിത്‌. ശനിയാഴ്‌ച രണ്‌ടു പേര്‍ പനിബാധിച്ചു മരിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ6,559പേര്‍ക്കാണു പനി സ്ഥിരീകരിച്ചിരിക്കുന്നത്‌. സംസ്ഥാനത്തു ദോല്‍പുര്‍,സിറോഹി എന്നീ ജില്ലകളൊഴിച്ചു മറ്റെല്ലാ ജില്ലകളിലും പന്നിപ്പനി മരണം റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്‌ട്‌. എറ്റവുമധികം ആളുകള്‍ മരിച്ചതു ജയ്‌പുരിലാണ്‌84പേരാണ്‌ ഇതുവരെ മരിച്ചത്‌. തൊട്ടുപിന്നില്‍ അജ്‌മിറാണ്‌43പേര്‍ .

 

Add a Comment

Your email address will not be published. Required fields are marked *